സുവർണ്ണജൂബിലി സ്മരണിക ‘സുവർണ്ണരേഖ’ ആഗസ്റ്റ് 16-ന് അനുവാചകരിലേയ്ക്കെത്തുന്നു

ഇരിങ്ങാലക്കുട : ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബിന്റെ സുവർണ്ണജൂബിലി സ്മരണികയായ ‘സുവർണ്ണരേഖ’ യുടെ വിതരണവും സാംസ്ക്കാരിക സംഗമവും ആഗസ്റ്റ് 16, ഞായറാഴ്ച വൈകീട്ട് 4ന് ഇരിങ്ങാലക്കുട അമ്മന്നൂർ ഗുരുകുലത്തിലെ മാധവനാട്യഭൂമിയിൽ നടക്കും.



കഥകളി ക്ലബ്ബിന്റെ സുവർണ്ണജൂബിലിയാഘോഷപരമ്പരയിൽ ഒരുവർഷക്കാലം നീണ്ടുനിന്ന നൂറിലധികം രംഗാവതരണങ്ങളിൽ പങ്കെടുത്ത പ്രമുഖ കലാകാരന്മാർ, കലാനിരൂപകർ, ചിന്തകർ, പ്രഭാഷകർ തുടങ്ങിയവരുടെ തെരഞ്ഞെടുത്ത ലേഖനങ്ങൾ ഉൾപ്പെടുത്തിയാണ് ‘സുവർണ്ണരേഖ’ എന്ന ഈ സവിശേഷ സ്മരണിക തയ്യാറാക്കിയിരിക്കുന്നത് എന്ന് ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ് പ്രസിഡണ്ട് രമേശൻ നമ്പീശൻ, സെക്രട്ടറി അഡ്വ രാജേഷ് തമ്പാൻ എന്നിവർ അറിയിച്ചു.



വൈകീട്ട് 4 മണിക്ക് ആരംഭിക്കുന്ന സാംസ്ക്കാരിക ചടങ്ങിൽ ‘സുവർണ്ണരേഖ’ ചെയർമാൻ അനിയൻ മംഗലശ്ശേരി പ്രവേശികയും, എഡിറ്റർ ദിലീപ് കുമാർ പീഠികയും പറയും. ഡോ. എൻ അജയ്കുമാർ, സജനീവ് ഇത്തിത്താനം എന്നിവർ സ്മരണികയെ കേന്ദ്രീകരിച്ച് പ്രഭാഷണം നടത്തും. സ്മരണികയുടെ ആദ്യപ്രതി കേരള സംഗീത നാടക അക്കാദമി സെക്രട്ടറി ശുഭ വാസുദേവന് നല്കി വിതരണത്തിന് തുടക്കം കുറിക്കും.



സ്മരണികയുടെ മുഖചിത്രം രൂപകല്പന ചെയ്ത പ്രശസ്ത കാലിയോഗ്രാഫർ നാരായണ ഭട്ടതിരിയേയും, സോവനീർ ഡിസൈനറായ അഷറഫിനേയും തദവസരത്തിൽ അനുമോദിക്കുന്നതാണ്. ശേഷം വൈകീട്ട് 6 മണിക്ക് ചെന്നൈ വിശ്വാസ് ഹരി നയിക്കുന്ന ‘തന്ത്രിധ്വനി’ മാൻഡോലിൻ സംഗീതസന്ധ്യ അരങ്ങേറും. മൃദംഗത്തിൽ കൃപാൽ സായ്റാമും, ഘടത്തിൽ ശ്രീജിത്ത് വെള്ളാറ്റഞ്ഞൂരും അകമ്പടിയേകും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page