ഇരിങ്ങാലക്കുട : നഗരസഭയുടെയും ഇരിങ്ങാലക്കുട, പൊറത്തിശ്ശേരി കൃഷിഭവനുകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ ചിങ്ങം 1 കർഷകദിനാഘോഷ പരിപാടികൾ മാപ്രണം ചാത്തൻ മാസ്റ്റർ മെമ്മോറിയൽ ഹാളിൽ വച്ചു നടത്തി. ഇരിങ്ങാലക്കുട എം.എൽ.എ അഡ്വ. തോമസ് ഉണ്ണിയാടാൻ കർഷകദിനാഘോഷം ഉദ്‌ഘാടനം നിർവഹിച്ചു. ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ എം പി ജാക്സൺ അധ്യക്ഷത വഹിച്ചു.
മികച്ച കർഷകരെ ആദരിക്കുകയും, കർഷകർക്കുള്ള അവാർഡുകളുടെ വിതരണം നടത്തുകയും ചെയ്തു. പൊറത്തിശ്ശേരി കൃഷി ഓഫീസർ അഖിൽ കെ പി സ്വാഗതം ആശംസിച്ചു. തൃശൂർ ജില്ല കൃഷി ഡെപ്യൂട്ടി ഡയറക്ടർ മിനി ജോസഫ് പദ്ധതി വിശദീകരണം നടത്തി. ചടങ്ങിൽ നഗരസഭ വൈസ് ചെയർപേ്സൺ ചിന്ത ധർമരാജൻ , സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ അഡ്വ വി സി വർഗീസ്, മിനി ജോസ്, പോൾ, പ്രവീൺസ് ഞാറ്റുവെട്ടി, റോണി പോൾ, കൗൺസിലർ മാരായ പി. വി ശിവകുമാർ, ഷാജുട്ടൻ, പ്രസാദ്, cds അംഗങ്ങൾ, മറ്റു കൗൺസില്ലേഴ്‌സ്, ബാങ്ക് പ്രതിനിധികൾ, കാർഷിക വികസന സമിതി പ്രതിനിധികൾ, ഇരിങ്ങാലക്കുട ബ്ലോക്ക് ക്യഷി അസിസ്റ്റൻ്റ് ഡയറക്റ്റർ ഫാജിത റഹ്മാൻ തുടങ്ങിയവർ ആശംസ അറിയിച്ചു.
കർഷകർക്കുള്ള ക്വിസ് മത്സരം, ഓല മെടയൽ, വലം കേട്ട് , ഈർക്കിലി കീറൽ തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാനം നൽകുകയും ചെയ്തു. മുൻ ദിവസങ്ങളിൽ സംഘടിപ്പിച്ചിട്ടുള്ള സ്കൂൾ കുട്ടികളുടെ ചത്ര രചന,ക്വിസ്,ഉപന്യാസ രചന മത്സരത്തിലുള്ള വിജയികൾക്കുള്ള സമ്മാനങ്ങളും നൽകി. വയോജനങളുടെ കലാ പരിപാടികൾ ചടങ്ങിൻ്റെ പ്രധാന ആകർഷണമായിരുന്നു. ഇരിങ്ങാലക്കുട കൃഷി ഭവൻ കൃഷി ഫീൽഡ് ഓഫീസർ അജിത്കുമാർ എം ആർ നന്ദി രേഖപ്പെടുത്തി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


