ഇരിങ്ങാലക്കുട : “കാർഷിക സമൃദ്ധിയിലേക്ക് നാടിനൊപ്പം” എന്ന ആപ്തവാക്യവുമായി ഇരിങ്ങാലക്കുട നഗരസഭ – ഞാറ്റുവേല മഹോത്സവത്തിന്‍റെ അഞ്ചാംദിവസം വനിതാസംഗമത്തിന്‍റെ ഉദ്ഘാടനം രാജീവ് ഗാന്ധി ടൗൺഹാളിൽ തൃശൂർ ജില്ലാ റൂറൽ SP ഐശ്വര്യ പ്രശാന്ത് ഡോങ്റെ ഭദ്രദീപം കൊളുത്തി കൊണ്ട് നിർവ്വഹിച്ചു. പ്രശസ്ത കൂടിയാട്ടം കലാകാരി കപില വേണു മുഖ്യാതിഥിയായിരുന്നു.
ചടങ്ങിൽ വിവിധ മേഖലകളിൽ മികവു തെളിയിച്ച ഗുരു നിർമ്മല പണിക്കർ, കപില വേണു, അനുപമ മേനോൻ, ദേവിക ഉണ്ണികൃഷ്ണൻ,ഡോ. സ്വേത ശരത്ത്, അനഘ പി.വി., അർച്ചന വിനോദ്, സാന്ദ്ര പിഷാരടി എന്നിവരെ ആദരിച്ചു.
നഗരസഭ ചെയർമാൻ സുജ സഞ്ജീവ് കുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിന് കൗൺസിലർ അഡ്വ. കെ.ആർ. വിജയ സ്വാഗതവും കൗൺസിലർ മായ അജയൻ നന്ദിയും രേഖപ്പെടുത്തി.
ചടങ്ങിന് വൈസ് ചെയർമാൻ ടി.വി. ചാർളി, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഫെനി എബിൻ വെള്ളാനിക്കാരൻ , ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.സി. ഷിബിൻ, ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അംബിക പള്ളിപ്പുറത്ത്, പൊതുമരാമത്ത്കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജെയ്സൺ പാറേയ്ക്കാടൻ എന്നിവർ ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു.
10 ദിവസം നീണ്ടു നിൽക്കുന്ന ഞാറ്റുവേല മഹോത്സവത്തിൽ ദിവസവും രാവിലെ 10 ന് ആദര സംഗമങ്ങൾ, 2 മണിക്ക് സാഹിത്യ സദസ്സുകൾ, 3.30 ന് കൃഷി സംബന്ധമായ സെമിനാറുകൾ, 5 മണി മുതൽ രാത്രി 9 വരെ വിവിധങ്ങളായ കലാപരിപാടികളുമാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.
ജൂലൈ 2 വരെ നഗരസഭ ടൗൺ ഹാളിൽ നടത്തപ്പെടുന്ന ഞാറ്റുവേല മഹോത്സവത്തിൽ ഫല വൃക്ഷ തൈകൾ, അലങ്കാര ചെടികൾ, പൂച്ചെടികൾ, വിവിധങ്ങളായ ഭക്ഷ്യ ഉല്പന്നങ്ങൾ, നാടൻ വിഭവങ്ങൾ, വിത്തുകൾ, തുണികൾ, ഇരുമ്പ് ഉല്പന്നങ്ങൾ, ചെറുപ്പക്കാല മിഠായികൾ, ചക്ക -മാങ്ങ ഉല്പന്നങ്ങൾ തുടങ്ങീ വൈവിധ്യമാർന്ന 50 ൽ പരം സ്റ്റാളുകളാണ് തയ്യാറാക്കിയിട്ടുളളത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com