മാപ്രാണം : ചരിത്ര പ്രസിദ്ധമായ മാപ്രാണം ഹോളി ക്രോസ് ദൈവാലയത്തിൽ സെപ്റ്റംബർ 13,14,15 തീയതികളിൽ ആഘോഷിക്കുന്ന വുശുദ്ധ കുരിശിന്‍റെ പുകഴ്ചയുടെ തിരുനാളിനു തുടക്കം കുറിച്ചുകൊണ്ട് തീ൪തഥകേന്ദ്രം വികാരിയും റെക്ടറുമായ റവ. ഫാ. ജോയ് കടമ്പാട്ട് കൊടിയേറ്റ കർമം നിർവഹിച്ചു. സഹ വികാരി ഫാ ജിനോ തെക്കിനിയത്ത് സഹ കാ൪മികനായിരുന്നു.
രാവിലെ നവനാൾ കുർബാനയും, വൈകീട്ട് സെ. ജോൺ കപ്പേളയിൽ റവ. ഫാ. ജിബിൻ താഴേക്കാടന്‍റെ കാർമികത്വത്തിൽ നൊവേനയും സന്ദേശവും ഉണ്ടായിരുന്നു. പരിപാടികൾക്ക് കൈക്കാരൻമാരായ ജോൺ പള്ളിത്തറ, വിൻസന്റ് നെല്ലേപ്പിള്ളി, അനൂപ് അറക്കൽ, പബ്ളിസിറ്റി കൺവീനർ ബിജു തെക്കേത്തല മറ്റ് കൺവീനർമാർ, കമ്മറ്റി അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.
തുടർന്നുള്ള ദിവസങ്ങളിൽ രാവിലെ ആറുമണിക്ക് നവനാൾ കുർബാനയും 7 15ന് വിശുദ്ധ കുർബാനയും ഉച്ചതിരിഞ്ഞ് 5 30ന് സെൻറ് ജോൺ കപ്പേളയിൽ വിശുദ്ധ കുരിശിന്‍റെ നൊവേന, ലദീഞ്ഞ്, സന്ദേശം, നവനാൾ ആചരണം സെപ്റ്റംബർ 13 വരെ നടത്തപ്പെടുന്നു.
തിരുനാൾ ദിവസമായ സെപ്റ്റംബർ 14ന് രാവിലെ 6 30 നും 7 30നും ഉച്ചകഴിഞ്ഞ് 3 മണിക്ക് വിശുദ്ധ കുർബാന ഉണ്ടായിരിക്കും. രാവിലെ 10 മണിക്ക് ആഘോഷമായ പാട്ടുകുർബാനയും ഉച്ചകഴിഞ്ഞ് നാലുമണിക്ക് തിരുനാൾ പ്രദക്ഷിണവും വൈകിട്ട് 7 മണിക്ക് വിശുദ്ധ കുരിശിന്‍റെ തിരുശേഷിപ്പ് ചുംബിക്കുവാനുള്ള അവസരവും ഉണ്ടായിരിക്കും. തുടർന്ന് വർണ്ണമഴയും നടക്കും.
സെപ്റ്റംബർ പതിനഞ്ചാം തീയതി വിശുദ്ധ റോസ് പുണ്യവതിയുടെ തിരുനാളിൽ വൈകിട്ട് പ്രദക്ഷിണം തുടർന്ന് പള്ളി മൈതാനത്ത് ചൊവ്വല്ലൂർ മോഹൻ നേതൃത്വം നൽകുന്ന 101 കലാകാരന്മാരെ അണിനിരത്തി മേള വിസ്മയം ഉണ്ടായിരിക്കും. ഇരിങ്ങാലക്കുട എംഎൽഎയും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായ ഡോ. ആർ ബിന്ദു മേള വിസ്മയം ഉദ്ഘാടനം ചെയ്യും. സെപ്റ്റംബർ 21 തീയതി എട്ടാമിടവും നേർച്ചയൂട്ടും ഉണ്ടായിരിക്കും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com