അഖില കേരള പുലയോദ്ധാരണ സഭയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ധർണ

ഇരിങ്ങാലക്കുട : അഖില കേരള പുലയോദ്ധാരണ ഇരിങ്ങാലക്കുട ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 21ന് രാവിലെ 10 മണിക്ക് ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷന് മുന്നിൽ പ്രതിഷേധ ധർണ നടത്തുന്നു. 2024 ആഗസ്ത് 1ന് സുപ്രീം കോടതി പട്ടികജാതി വിഭാഗങ്ങൾക്ക് ക്രീമിലയെർ നടപ്പാക്കുന്നതിനുള്ള വിധി ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നാട്ടിലെ പട്ടികജാതി ക്കാരിൽ 90 ശതമാനം പട്ടികജാതിക്കാരും ദാരിദ്ര്യരേഖക്കു താഴെയാണ് എന്ന് സർവേകൾ തന്നെ പറയുന്ന ഈ അവസരത്തിൽ ആണ് ഈ വിധി എന്ന് കൂടി ഓർക്കേണ്ടതാണ്.



ഇത് ഭരണഘടനാ വകുപ്പുകളുടെ നഗ്നമായ ലംഘനം കൂടിയാണ്. സംവരണ നുകൂല്യങ്ങൾ കൊണ്ട് അല്പമെങ്കിലും മെച്ചപ്പെട്ട ഒരു ന്യൂനപക്ഷ വിഭാഗം മാത്രമേ പട്ടികജാതിയിൽ ഉള്ളൂ എന്നിരിക്കെ ഈ വിധി ഈ വിഭാഗത്തെ വീണ്ടും മോശപ്പെട്ട നിലയിൽ എത്തിക്കും എന്ന കാര്യത്തിൽ സംശയമില്ല. അഖില കേരള പുലയോദ്ധാരണ സഭ ഈ വിധി റദ്ദാക്കണം എന്ന് ആവശ്യപ്പെടുന്നു.



അതോടൊപ്പം നീണ്ട 70 വർഷമായി എയിഡഡ് മേഖലയിൽ നിയമനങ്ങൾ പി എസ് സി ക്കു വിടണമെന്ന ആവശ്യം ഉടനടി നടപ്പാക്കുവാൻ ഈ ഗവർമെന്റ് നോട്‌ ആവശ്യപ്പെടുന്നു. മുടങ്ങിയ ഇ _ഗ്രാൻഡ് ഉടനെ വിതരണം ചെയ്യുക, പട്ടിക ജാതി /ആദിവാസി പീഡനങ്ങൾ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളും സഭ മുന്നോട്ട് വെക്കുന്നതായി സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.



ഇന്ന് നടന്ന പത്ര സമ്മേളനത്തിൽ അഖില കേരള പുലയോദ്ധാരണ സഭ സംസ്ഥാന പ്രസിഡന്റ്‌ പി. പി. സർവ്വൻ, ട്രെഷറർ പി. സി. ആനന്ദൻ, സെക്രട്ടറി എ. കെ. ഷിബു, കെ. വി. ബാബുരാജ് എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page