ഇരിങ്ങാലക്കുട : നഗരസഭയിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടർ പട്ടിക പുന:ക്രമീകരണത്തിൽ വ്യാപക ക്രമക്കേട് ആരോപിച്ച് ബിജെപി നേതാക്കളും കൗൺസിലർമാരും മണ്ഡലം പ്രസിഡണ്ട് ആർച്ച അനീഷിന്റെ നേതൃത്വത്തിൽ നഗരസഭ കവാടത്തിൽ കുത്തിയിരുപ്പ് ധർണ്ണ നടത്തി.
ബിജെപി കൗൺസിലറുടെ പോലും വോട്ട് പക്ഷപാതിത്വപരമായി നീക്കം ചെയ്യുകയും, അതേസമയം എൽഡിഎഫിന്റെയും യുഡിഎഫ്ന്റെയും നേതാക്കൾ നഗരസഭ പരിധിയിൽ താമസക്കാർ അല്ലാതിരുന്നിട്ട് പോലും ആക്ഷേപമുന്നയിച്ചിട്ട് പട്ടികയിൽ നിന്നും നീക്കം ചെയ്യാൻ തയ്യാറാകാതെ “ഇൻഡി മുന്നണിയുടെ” സെക്രട്ടറിയായി മുനിസിപ്പൽ സെക്രട്ടറി അധ:പതിച്ചു എന്നും ബിജെപി നേതാക്കൾ കുറ്റപ്പെടുത്തി.
തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള സെക്രട്ടറിയുടെയും “ഇൻഡി” മുന്നണിയുടെയും ശ്രമങ്ങൾക്കെതിരെ നിയമപരമായും രാഷ്ട്രീയപരമായും പോരാടുമെന്നും ധർണ ഉദ്ഘാടനം ചെയ്തു സംസാരിച്ച ജില്ല ജനറൽ സെക്രട്ടറി കെ പി ഉണ്ണികൃഷ്ണൻ പറഞ്ഞു. വോട്ടർ പട്ടിക പുന:ക്രമീകരണം തെരഞ്ഞെടുപ്പ് കമ്മീഷന്റ നിർദ്ദേശങ്ങൾക്ക് വിധേയമായി കുറ്റമറ്റ രീതിയിൽ നടത്തിയില്ലെങ്കിൽ ബിജെപി ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും മുന്നറിയിപ്പു നൽകി.
മണ്ഡലം പ്രസിഡണ്ട് ആർച്ച അനീഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ മണ്ഡലം സെക്രട്ടറി ഷാജുട്ടൻ, മണ്ഡലം ഉപാധ്യക്ഷൻ രമേശ് അയ്യർ എന്നിവർ ധർണ്ണയിൽ അഭിസംബോധന ചെയ്തു സംസാരിക്കുകയും ചെയ്തു.
ജില്ല സെക്രട്ടറിമാരായ അഖിലാഷ് വിശ്വനാഥ്, റിമ പ്രകാശൻ, ഒബിസി മോർച്ച ജില്ലാ പ്രസിഡണ്ട് സെൽവൻ മണക്കാട്ടുപടി, മഹിളാ മോർച്ച മണ്ഡലം പ്രസിഡണ്ട് ലീന ഗിരീഷ്, ജില്ലാ ജനറൽ സെക്രട്ടറി സിന്ധു സതീഷ്, വൈസ് പ്രസിഡണ്ട് റീജ സന്തോഷ്, കൗൺസിലർമാർ, ഏരിയ പ്രസിഡണ്ട്മാരായ ലിഷോൺ ജോസ്, സൂരജ് കടുങ്ങാടൻ, ഏരിയ ജനറൽ സെക്രട്ടറി ബാബുരാജ് എന്നിവർ നേതൃത്വം നൽകി.
മണ്ഡലം ജനറൽ സെക്രട്ടറി ഷൈജു കുറ്റിക്കാട് സ്വാഗതവും, സരജ് കടുങ്ങാടൻ നന്ദിയും രേഖപ്പെടുത്തി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

