ഇരിങ്ങാലക്കുട : കളക്ടറിനെ ഓടി തോൽപ്പിച്ചാൽ അവധി തരാമോയെന്ന് ചോദിച്ച സൽമാനെ ഓർമ്മയില്ലേ, കനത്ത മഴ മുന്നറിയിപ്പിനെ തുടർന്ന് ജൂലായ് 17 ന് തൃശൂർ ജില്ലാ കളക്റ്റർ അവധി പ്രഖ്യാപിച്ചപ്പോൾ അവധി സൽമാനും, സൽമാനെ പോലെ സ്പോർട്സിനേ സ്നേഹിക്കുന്ന, എല്ലാ കൊച്ചു കൂട്ടുകാർക്കും ആയി ഡെഡിക്കേറ്റ് ചെയ്യുന്നു … എന്ന കളക്റ്ററുടെ പോസ്റ്റിനു താഴെ അഭിനന്ദന പ്രവാഹം. മോനെ സൽമാനെ കിടുക്കി.. തിമർത്തു… അടിപൊളി തുടങ്ങി രണ്ടു പേർക്കും ഉണ്ട് കയ്യടി.
തൃശ്ശൂർ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യനോട് സെന്റ്. മേരീസ് യു.പി. സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥി സൽമാനാണ് നിഷ്കളങ്കമായ ഈ ചോദ്യം ചോദിച്ചത്. കളക്ടർ സാറിനെ ഓടി തോൽപ്പിച്ചാൽ സ്‌കൂളിന് അവധി തരുമോ?. ചോദ്യത്തിനൊപ്പം തൃശ്ശൂരിലെ എല്ലാ കുട്ടികൾക്കും കൂടി വേണ്ടിയാണ് താൻ അവധി ചോദിക്കുന്നതെന്നും അന്ന് വിശദീകരണം. കളക്ടർ സാറാണെങ്കിൽ അതൊരു ചാലഞ്ച് ആയി തന്നെ ഏറ്റെടുത്ത് സൗഹൃദ ഓട്ടത്തിൽ പങ്കാളിയായി. രണ്ടാഴ്ച മുൻപ് പാലപ്പിള്ളിയിൽ വച്ചു നടന്ന 12 കിലോമീറ്റർ മാരത്തോൺ ഫ്ലാഗ് ഓഫ് ചെയ്‌ത് പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു സംഭവം.
ഇരുവരും ഫിനിഷ് ചെയ്തത് ഒന്നിച്ച്. വരും ദിവസങ്ങളിൽ ജില്ലയിൽ ഗ്രീൻ അലർട്ട് ആയതിനാൽ തിങ്കളാഴ്‌ച അവധി പ്രഖ്യാപിക്കുന്നതിന് പരിമിതികൾ ഉണ്ടെന്നും, എന്നാൽ വരുന്ന ദിവസങ്ങളിൽ മഴ അവധി പ്രഖ്യാപിക്കേണ്ട സാഹചര്യം വന്നാൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച സൽമാൻ്റെ പേരിൽ ഡെഡിക്കേറ്റ് ചെയ്യാമെന്ന് ഉറപ്പു നൽകി കൊണ്ടാണ് കളക്‌ടർ അന്ന് മടങ്ങിയത്.
ഇന്ന് അവധി പ്രഖ്യാപിച്ചപ്പോൾ പതിവിൽനിന്നും വിപരീതമായി സൽമാനോടൊപ്പം കളക്ടർ മാരത്തോൺ ഓടുന്ന ക്ലിപ്പ് ആർട്ട് സഹിതമാണ് പോസ്റ്റർ വന്നത് അതിനോടൊപ്പൻ താഴെ കാണുന്ന പോസ്റ്റും…
അവധി ചോദിച്ചുകൊണ്ടുള്ള മെസ്സേജുകൾ നേരിട്ടും സാമൂഹികമാധ്യമങ്ങളിലൂടെയും എന്നോട് കുട്ടികൾ ചോദിക്കാറുള്ളതാണ്…. കഴിഞ്ഞ മാസം പാലപിള്ളിയിൽ വച്ചു നടന്ന മരത്തോണിനിടെ പരിചയപ്പെട്ട ഏഴാംക്ലാസ്സുകാരൻ സൽമാന്റെ ചോദ്യവും അങ്ങനെ ഉള്ള ഒന്നായിരുന്നു..
മഴയുടെ സാഹചര്യങ്ങളും മുന്നറിയിപ്പും കണക്കിലാക്കിയാണ് അവധികൾ നിശ്ചയിക്കുന്നത്. കുറച്ചു ദിവസത്തെ ഇടവേളക്ക് ശേഷം, ഇതാ ഒരു മഴ അവധി കൂടി. ഈ മഴ അവധികൾ വീട്ടിൽ ഇരുന്നു പഠിച്ചും മറ്റു പ്രവർത്തികളിൽ ഏർപ്പെട്ടും, പുഴകളിലോ മറ്റു ജലാശയങ്ങളിലോ ഇറങ്ങാതെ വീട്ടിൽ ഇരിക്കണം എന്നഭ്യർത്ഥിക്കുന്നു. ഈ അവധി സൽമാനും, സൽമാനെ പോലെ സ്പോർട്സിനേ സ്നേഹിക്കുന്ന, എല്ലാ കൊച്ചു കൂട്ടുകാർക്കും ആയി ഡെഡിക്കേറ്റ് ചെയ്യുന്നു.
വലിയ സ്വപ്‌നങ്ങൾ കാത്തുസൂക്ഷിക്കുകയും പരിശ്രമിക്കുകയും ചെയ്യുന്ന എല്ലാ കൂട്ടുകാർക്കും, അവ യാഥാർഥ്യമാവട്ടെ എന്നാശംസിക്കുന്നു. വലിയ നേട്ടങ്ങളിലേക്ക് ഓടി കുതിക്കുവാൻ സൽമാനും സാധിക്കട്ടെ!
സ്നേഹപൂർവ്വം.. അർജുൻ പാണ്ഡ്യൻ തൃശൂർ ജില്ലാ കളക്ടർ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
