സുവർണ ജൂബിലിയും അശീതിയും സമന്വയിപ്പിക്കുന്ന ‘മൃച്ഛകടികം’ കൂടിയാട്ടം

ഇരിങ്ങാലക്കുട : നടനകൈരളിയുടെ സുവർണ ജൂബിലിയും അതിന്റെ സ്ഥാപകനായ വേണുജിയുടെ എൺപതാം പിറന്നാളും (അശീതി) ഒരുമിച്ച് ആഘോഷിക്കുന്ന തിരക്കിലാണ് നടനകൈരളിയുടെ കലാപ്രവർത്തകർ. കഴിഞ്ഞ നാലു മാസക്കാലമായി കേരളത്തിലെ പ്രമുഖരായ കൂടിയാട്ടം കലാകാരർ ഇവിടെ നിത്യവും ഒത്തുകൂടുന്നു. സംസ്കൃതത്തിൽ എഴുതപ്പെട്ട ഏറ്റവും പ്രാചീനമായ നാടകങ്ങളിലൊന്നായ മൃച്ഛകടികം കൂടിയാട്ടത്തിലൂടെ ഇദംപ്രഥമമായി അവതരിപ്പിക്കുകയാണ് ഈ ആഘോഷ പരിപാടികളുടെ ആത്യാന്തകലക്ഷ്യം.

കൂടിയാട്ടം കലാകാരിയും നടനകൈരളിയുടെ ഡയറക്ടറുമായ കപില വേണുവിന്റെ നേതൃത്വത്തിൽ മാർഗി സജീവ് നാരായണ ചാക്യാർ, സൂരജ് നമ്പ്യാർ, പൊതിയിൽ രഞ്ജിത്ത് ചാക്യാർ. നേപത്ഥ്യ ശ്രീഹരി ചാക്യാർ, കലാമണ്ഡലം ജിഷ്ണു പ്രതാപ്. ശങ്കർ വെങ്കടേശ്വരൻ. സരിത കൃഷ്ണകുമാർ. മാർഗി അഞ്ജന എസ്. ചാക്യാർ, ഗുരുകുലം തരുൺ, അരൻ കപില എന്നിവർ വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

രണ്ടായിരം കൊല്ലങ്ങൾക്കു മുമ്പ് രചിക്കപെട്ടുയെന്നു കരുതുന്ന മൃച്ഛകടികം പ്രകരണം മഹാകവി ശൂദ്രകൻ രചിട്ടുള്ളതാണ്. സാധാരണക്കാരായ കഥാപാത്രങ്ങളെ മാത്രം ഉൾക്കൊള്ളുന്ന വളരെ വ്യത്യസ്തമായ ഒരു കൃതിയാണിത്. ദുഷ്ടനായ ഒരു രാജാവിനെ നിഷ്കാസനം ചെയ്ത് ഒരു ഇടയനെ രാജാവക്കുന്നുയെന്നതാണ് ഈ കൃതി നൽകുന്ന ഉന്നതമായ ജനാധിപത്യമൂല്യം. ഒരു മൺവണ്ടിയെ പൊൻവണ്ടിയായി ഉയർത്തുന്ന ഉന്നതമായ സങ്കൽപ്പവും ഈ നാടകത്തിലൂടെ പ്രതികാത്മകമായി ഉൾക്കൊള്ളിച്ചിട്ടുണ്ട്.

കലാമണ്ഡലം രാജീവ്, കലാമണ്ഡലം ഹരിഹരൻ, കലാമണ്ഡലം വിനിഷ്, കലാനിലയം ഉണ്ണികൃഷ്ണൻ, ഗുരുകുലം അതുല്യ എന്നിവർ പശ്ചാത്തല മേളം നൽകും. കലാനിലയം ഹരിദാസ്, കലാമണ്ഡലം വൈശാഖ് എന്നിവരാണ് അണിയറ പ്രവർത്തകർ. മൃച്ഛകടികം അരങ്ങേറുന്നത് ബാംഗളൂരുവിലെ പ്രശസ്തമായ രംഗശങ്കരയിൽ ജൂലൈ 1 2 തിയതികളിലാണ്. ബാംഗളൂരുവിലെ ‘ഭൂമിജ ട്രസ്റ്റ്’ എന്ന സാംസ്‌കാരിക സംഘടനയാണി. മൃച്ഛകടികത്തിന്റെ നിർമ്മാണ. അവതരണ ചിലവുകൾ നൽകുന്നത്.

ഈ കൂടിയാട്ടത്തിൻ്റെ ആഹാര്യ പരിചയം (ഡ്രസ്സ് റിഹേഴ്‌സൽ) ജൂൺ 13-ന് വൈകുന്നേരം 5.30-ന് ഇരിങ്ങാലക്കുട നടനകൈരളിയുടെ കൊട്ടിച്ചേതം അരങ്ങിൽ പ്രദർശിപ്പിക്കുന്നു. മന്ത്രി ആർ. ബിന്ദു, ഡോ. കെ. ജി. പൗലോസ്, ഡോ. എം. വി. നാരായണൻ, കലാമണ്ഡലം രാമചാക്യാർ എന്നീ രംഗകലാ ആസ്വാദകരും പണ്ഡിതരും വിശിഷ്ട അതിഥികളായി പങ്കെടുക്കുന്നു.

ലോകത്തിലെ തന്നെ ഏറ്റുവും പ്രാധാന്യമുള്ള സാംസ്‌കാരിക പ്രസിദ്ധീകരണമായ Howl Round Theatre Commons’ (യു.എസ്) അവരുടെ ഏറ്റുവും പുതിയ ലക്കത്തിൽ വേണുജിയുടെ എൺപതാം പിറന്നാളിനോടനുബന്ധിച്ച് വളരെ പ്രാധാന്യം നൽകി ഒരു ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നുള്ളതും ഏറെ ശ്രദ്ധേയമാണ്. ഈ തയ്യാറാക്കിയത് ന്യൂ മെക്സികോയിലെ പ്രശസ്ത കൊയ്‌ലോയാണ്. ലേഖനം നാടക സംവിധായിക ഷൈബാന

കാളിദാസ കൃതിയായ അഭിജ്ഞാന ശാകുന്തളം, വിക്രമോർവശീയം ഭാസന്റെ ഊരുഭംഗം ഇവ ഇദംപ്രദമമായി കൂടിയാട്ടത്തിൽ അവതരിപ്പിച്ചിട്ടുള്ള വേണുജിയാണ് മൃച്ഛകടികവും സംവിധാനം ചെയ്യുന്നത്. നാടകം കൂടിയാട്ടത്തിലൂടെ അവതരിപ്പിക്കുകയെന്നത് വേണുജിയുടെ ദീർഘകാല സ്വപ്നമായിരുന്നു. വേണുജി രൂപം നൽകിയ അഭിനയ പരിശീലന പദ്ധതിയായ നവരസ സാധന പരിശീലനത്തിന് ലോകത്തിന്റെ നാനാഭാഗത്തു നിന്നുള്ള നടി-നടന്മാർ നടനകൈരളിയിൽ എത്താറുണ്ട്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page