ഇരിങ്ങാലക്കുട : നാഷണൽ ഹയർ സെക്കൻ്ററി സ്കൂളിലെ വാർഷികാഘോഷവും യാത്രയയപ്പു സമ്മേളനവും ആഘോഷിച്ചു. തൃശൂർ എം.എൽ.എ പി. ബാലചന്ദ്രൻ വാർഷികാഘോഷം ഉദ്ഘാടനം നിർവഹിച്ചു. ഇരിങ്ങാലക്കുട നഗരസഭാ ചെയർ പേഴ്സൺ മേരിക്കുട്ടി ജോയി അധ്യക്ഷത വഹിച്ചു.
തൃശൂർ സബ്ബ് – കളക്ടർ അഖിൽ വി. മേനോൻ മുഖ്യാതിഥി ആയിരുന്നു. നഗരസഭാ കൗൺസിലർ സ്മിതാ കൃഷ്ണകുമാർ, പി.ടി.എ. പ്രസിഡൻ്റ് പി.വിജയൻ, മാനേജർ രുക്മണി രാമചന്ദ്രൻ, മാനേജ്മെൻ്റ് പ്രതിനിധി വി.പി.ആർ മേനോൻ, എം പി.ടി.എ പ്രസിഡൻ്റ് സരിതാ രമേഷ്, ഒ.എസ് എ പ്രസിഡൻ്റ് അഡ്വ കെ ജി.അജയ് കുമാർ, സുനീതി വി നരേന്ദ്രൻ എ , ജയലക്ഷ്മി.കെ, സീന കെ.പി, ഒ.എസ്. ശ്രീജിത്ത്, ലേഖ എൻ.എ. , സുശീൽ കെ വി , സാലി സഖറിയ സഞ്ജയ്കുമാർ എം. കെ , മാളവിക എം എം , നിരഞ്ജൻ ആർ.എൽ എന്നിവർ സംസാരിച്ചു.
വിരമിക്കുന്ന അധ്യാപകരായ ഹെഡ്മാസ്റ്റർ വി.എ ഹരിദാസ്, ജ്യോതി പി.എൻ, ഉഷ പി. അജിത.കെ. ടെസ്സി കുര്യൻ വി, ബീന കെ എന്നിവർ മറുപടി പ്രസംഗം നടത്തി. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive