കാറളം : തൃശൂർ ജില്ലാപഞ്ചായത്തിന്റെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തികൊണ്ട് കാറളം പഞ്ചായത്തിൽ വാർഡ് 2 ൽ പുനർനിർമാണം നടത്തിയ പാറക്കടവ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് .വി. എസ് പ്രിൻസ് ഉദ്ഘാടനം ചെയ്തു. കാറളം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ് അധ്യക്ഷത വഹിച്ചു.
കേരള ഫീഡ്സ് ചെയർമാൻ കെ. ശ്രീകുമാർ, ബ്ലോക്ക് ഡിവിഷൻ മെമ്പർ മോഹനൻ വലിയാട്ടിൽ, കാറളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിൽ മാലാന്ത്ര, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാർ, മറ്റു ജനപ്രതിനിധികൾ എന്നിവർ സംസാരിച്ചു. അസിസ്റ്റന്റ് എഞ്ചിനീയർ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാപഞ്ചായത് ഡിവിഷൻ മെമ്പർ ഷീല അജയഘോഷ് സ്വാഗതം പറഞ്ഞു. പഞ്ചായത്ത് സെക്രട്ടറി നന്ദിയും പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

