ആളൂർ : ആധുനിക ഗ്യാസ് ക്രിമിറ്റോറിയം എന്ന ആളൂർ ഗ്രാമപഞ്ചായത്തിലെ ജനങ്ങളുടെ വർഷങ്ങളായുള്ള ആവശ്യം യാഥാർഥ്യമാകുന്നു. നിർമ്മാണത്തിന്റെ ശിലാസ്ഥാപനം തിരുത്തിപറമ്പ് പരിസരത്ത് വെച്ച് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ: ആർ. ബിന്ദു നിർവ്വഹിച്ചു.
ആളൂർ ഗ്രാമ പഞ്ചായത്തും തൃശ്ശൂർ ജില്ലാ പഞ്ചായത്തും സംയുക്തമായി 2024-25 വർഷത്തെ വാർഷിക പദ്ധതിയിൽ 85 ലക്ഷം രൂപ വകയിരുത്തിയാണ് തിരുത്തിപറമ്പിൽ ആധുനിക ഗ്യാസ് ക്രിമിറ്റോറിയം നിർമ്മിക്കുന്നത്.
ആളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ.ആർ. ജോജോ അധ്യക്ഷനായിരുന്നു. തൃശൂർ ജില്ലാ പഞ്ചായത്ത് മെമ്പർ പി.കെ. ഡേവിസ് മാസ്റ്റർ മുഖ്യാതിഥിയായിരുന്നു. വാർഡ് മെമ്പർ പ്രസാദ് തത്തംപിള്ളി സഗതവും പഞ്ചായത്ത് സെക്രട്ടറി നന്ദിയും പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive