
ഇരിങ്ങാലക്കുട : കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിൻ്റെയും (കെ.എസ്.സി.എ സ്.ടി.ഇ) കേന്ദ്ര ശാസ് ത്ര സാങ്കേതിക വകുപ്പിന്റെയും (ഡി.എസ്.ടി) സഹകരണത്തോടെ ക്രൈസ്റ്റ് കോളേജ് (ഓട്ടോണോമസ്) ഇരിങ്ങാലക്കുട ഗണിതശാസ്ത്ര ബിരുദാനന്തരബിരുദ ഗവേഷണ വിഭാഗം ഫെബ്രുവരി 18 ന് ശാസ്ത്രദിനാഘോഷം സംഘടിപ്പിച്ചു.
കെ എസ് സി എസ് ടി ഇ സാമ്പത്തിക സഹായത്തോടെ സ്കൂൾ തലത്തിൽ ശാസ്ത്രദിന ആഘോഷങ്ങൾ സംഘടിപ്പിക്കുവാൻ തെരഞ്ഞെടുക്കപ്പെട്ട തൃശ്ശൂർ ജില്ലയിലെ ഏക കോളേജ് ആണ് ഇരിങ്ങാലക്കുട ക്രൈസ്റ്റ്.
അപ്പർ പ്രൈമറി സ്കൂൾ വിദ്യാർത്ഥികൾക്കായി: “2050-ൽ ലോകം – ഹരിതഭാവിക്കായി ഒരു ദർശനം” എന്ന വിഷയത്തെ ആസ്പദമാക്കി ചിത്രരചനാ മത്സരവും, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി സയൻസ് കിറ്റ് നിർമ്മാണ മത്സരവും നടത്തി. ഈ ഇനങ്ങളിലെ വിജയികൾക്ക് കെ.എ സ്.സി.എസ്.ടി.ഇ സംഘടിപ്പിക്കുന്ന സംസ്ഥാനതല ശാസ്ത്ര ദിന മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. വിജയികൾക്ക് പ്രശസ്തിപത്രവും ക്യാഷ് പ്രൈസും വിതരണം ചെയ്തു.
ഫാ. ഡോ. ജോളി ആൻഡ്രൂസ് സിഎംഐ (പ്രിൻസിപ്പൽ) , ഫാ. ജോയ് പി ടി (മാനേജർ), ഡോ. സീന വി. (വകുപ്പ് മേധാവി പ്രോഗ്രാം കോർഡിനേറ്റർ) , ഡോ. ജോജു കെ .ടി .( മാത്തമാറ്റിക്സ് അൺ എയ്ഡഡ് വിഭാഗം കോഡിനേറ്റർ) എന്നിവർ സംസാരിച്ചു. യുവമനസ്സുകളിൽ ശാ സ്ത്രാഭിനിവേശം വളർ ത്താനും ശാസ്ത്രത്തിൻ്റെ അത്ഭുതങ്ങൾ ആകർഷകവും നൂതനവുമായ രീതിയിൽ അനുഭവിക്കാനും ഈ ശാസ് ത്ര ദിന ആഘോഷങ്ങൾ അവസരം ഒരുക്കുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive