തമിഴകസംഗീതത്തിൻ്റെ സ്വാധീനം ഉണ്ണായിവാരിയരുടെ കാവ്യസംഗീതത്തിലും – കവി പ്രൊഫ. മധുസൂദനൻ നായർ

ഇരിങ്ങാലക്കുട : കേരളത്തിൻ്റെ നാട്യസംഗീതത്തിൻ്റെ തായ് വേരുകൾ തമിഴകത്തിൻ്റെ തേവാരസംഗീതത്തിലും നമുക്ക് കേൾക്കാനാകുമെന്ന് കവി പ്രൊഫ. മധുസൂധനൻ നായർ പ്രസ്താവിച്ചു. ഇരിങ്ങാലക്കുട ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബ് അമ്മന്നൂർ ഗുരുകുലവുമായി സഹകരണത്തോടെ സംഘടിപ്പിക്കുന്ന ‘സുവർണ്ണം’ സമാപനപരമ്പരയുടെ ഏട്ടാംദിനത്തിൽ “നളചരിതത്തിലെ കാവ്യസംഗീതം” എന്നവിഷയത്തെ അധികരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.



നേരത്തേ കലാമണ്ഡലം ശ്രീജ വിശ്വം “നളചരിതം – ദൂത് (ഹംസത്തിന്റെ നളദമയന്തി ദർശനം, നാടുകാണൽ) ഓട്ടൻതുള്ളൽ അവതരിപ്പിച്ചു. വായ്പ്പാട്ടിൽ കലാമണ്ഡലം നയനനും, പാട്ടിലും നട്ടുവാങ്കത്തിലും കലാമണ്ഡലം കവിതയും, മൃദംഗത്തിൽ കലാമണ്ഡലം ഉണ്ണിക്കുട്ടനും, ഇടയ്ക്കയിൽ കലാമണ്ഡലം സരോജും പശ്ചാത്തലസംഗീതമൊരുക്കി.



“നളചരിത ആട്ടക്കഥയും അരങ്ങും ആസ്വാദക ഹൃദയങ്ങളിൽ” എന്ന വിഷയത്തിൽ എം മുരളീധരൻ മോഡറേറ്ററായ് നടന്ന ചർച്ചയിൽ ആർ വി ഉണ്ണിക്കൃഷ്ണൻ, ടി വേണുഗോപാൽ സജനീവ് ഇത്തിത്താനം, മായ നെല്ലിയോട് എന്നിവർ പങ്കെടുത്തു. “നളചരിതം തുള്ളലിലേയും കഥകളിയിലേയും കഥാപാത്രചിത്രീകരണവും കഥാപരിചരണവും” എന്ന വിഷയത്തിൽ കലാമണ്ഡലം നിഖിൽ മലയാലപ്പുഴ പ്രഭാഷണം നടത്തി. “സംഗമഗ്രാമത്തിൻ്റെ സാംസ്ക്കാരികഭൂമിക – നാടൻകലകൾ” എന്ന വിഷയത്തിൽ പി കെ ഭരതൻ മാസ്റ്റർ പ്രബന്ധം അവതരിപ്പിച്ചു.



മാധവനാട്യഭൂമിയിൽ നടന്നുവരുന്ന കൂടിയാട്ടമഹോത്സവത്തിൻ്റെ ഭാഗമായി ഗുരുകുലം തരുൺ സുഭദ്രാധനഞ്ജയം പുറപ്പാട് അവതരിപ്പിച്ചു. മിഴാവിൽ കലാമണ്ഡലം എ എൻ ഹരിഹരൻ, കലാമണ്ഡലം അഭിഷേക്, കലാമണ്ഡലം സാഗർ ഇടയ്ക്കയിൽ ദിനേശ് വാരിയർ, താളത്തിൽ ഗുരുകുലം അതുല്ല്യ, ഗുരുകുലം അക്ഷര, എന്നിവർ പശ്ചാത്തലമേളമൊരുക്കി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page