
പുരോഗമന കലാസാഹിത്യ സംഘം ടൗൺ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ദേശാഭിമാനി സാഹിത്യ പുരസ്ക്കാരം ലഭിച്ച മലയാളത്തിന്റെ പ്രിയ കവി ഡോ.സി.രാവുണ്ണിക്ക് ആദരം നൽകുന്നു. ഫെബ്രുവരി 22 ശനിയാഴ്ച്ച 4.30ന് ഇരിങ്ങാലക്കുട ഗായത്രി ഹാളിൽ വച്ച് നടക്കുന്ന സ്വീകരണ സമ്മേളനം ഉന്നത വിദ്യാഭ്യാസ സാമൂഹൃ നീതി വകുപ്പ് മന്ത്രി ഡോ. ആർ.ബിന്ദു ഉദ്ഘാടനം നിർവ്വഹിക്കും.
കേരളത്തിലെ പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ കെ.ഇ.എൻ കുഞ്ഞഹമ്മദ് ‘കവിതയും രാഷ്ട്രീയവും’ എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തും.
യൂണിറ്റ് പരിധിയിലെ സംസ്ഥാന സ്കൂൾ കലോത്സവ ജേതാക്കൾക്കുള്ള ആദരവും അവരുടെ കലാ അവതരണവും ഉണ്ടായിരിക്കും.
വയലാർ അവാർഡ് ജേതാവ് അശോകൻ ചരുവിൽ മുഖ്യാതിഥി ആയിരിക്കും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive