ശാന്തിനികേതനിൽ റോഡ് സുരക്ഷ ബോധവത്ക്കരണത്തിൻ്റെ ഭാഗമായി സൈക്കിൾ റാലിയും, പൊതുജന സമ്പർക്ക പരിപാടിയും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : കൂട്ടുക്കാരൻ ഗ്രൂപ്പ് , എസ്.സി.എം.എസ് ഗ്രൂപ്പ് ഓഫ് എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷനുകളുടെ സംയുക്താഭിമുഖ്യത്തിൽ റോഡ് സുരക്ഷ ബോധവത്ക്കരണത്തിൻ്റെ ഭാഗമായി ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂൾ വിദ്യാർത്ഥികൾ പ്ലക്കാർഡുകളേന്തി സൈക്കിൾ റാലി സംഘടിപ്പിച്ചു. പ്രിൻസിപ്പൽ പി.എൻ. ഗോപകുമാർ ഫ്ലാഗ് ഓഫ് ചെയ്തു.

പിന്നീട് രക്ഷിതാക്കളെയും , പൊതുജനങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള സമ്പർക്ക പരിപാടി സംഘടിപ്പിച്ചു. റോഡ് സുരക്ഷയുടെ ഭാഗമായി കുട്ടികൾക്കും , കാൽ നടയാത്രക്കാർക്കും ഒരു ക്കേണ്ട മുൻകരുതലുകളെ കുറിച്ചും , അപകടസാധ്യത കൂടുതലുള്ള ഭാഗങ്ങളിൽ ഉണ്ടാകേണ്ട സുരക്ഷിത മാർഗ്ഗങ്ങളെ പറ്റിയും, അപകടങ്ങൾ എങ്ങനെ കുറച്ചു കൊണ്ടു വരാം എന്നിങ്ങനെ വിവിധ വിഷയങ്ങളെ ക്കുറിച്ച് പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ ചോദിച്ചറിയുകയും, അവ പരിഹരിക്കുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ മുഖവിലക്കെടുത്തുകൊണ്ട് സ്കൂളിൻ്റെ ഭാഗത്തുനിന്നും അവ അധികാരികളെ അറിയിക്കുമെന്നും ഉറപ്പു നൽകുകയും ചെയ്തു. ഹെഡ്മിസ്ട്രസ്, സജിത അനിൽകുമാർ, കായിക അധ്യാപകരായ പി. ശോഭ, പി കെ ലെഞ്ജിഷ്, തോമസ്, ആശ സുജേഷ് എന്നിവർ നേതൃത്വം നൽകി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page