ഇരിങ്ങാലക്കുട : ഗവ. മോഡൽ ബോയ്സ് എൻ എസ് എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഒന്നാം വർഷവിദ്യാർത്ഥികൾക്കായി നടത്തിയ “കരുതൽ 2K24 ” ദ്വിദിന റസിഡൻഷ്യൽ മിനിക്യാമ്പിൻ്റെ ഭാഗമായി നടത്തിയ ഉപ്പേരി ചലഞ്ചിൻ്റെ ആദ്യ വില്പന ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ വൊളൻ്റിയർലീഡർ അനന്യ എം.എസ് നിന്നും വാങ്ങി ഉദ്ഘാടനം ചെയ്തു.
വയനാടിൻ്റെ പുനരധിവാസത്തിനായി സംസ്ഥാന എൻ എസ് എസ് സെൽ 150 വീട് നിർമ്മിച്ചു നൽകുന്നതിലേക്കായി നടത്തുന്ന വിഭവസമാഹരണ മാതൃകാ പ്രവർത്തനമായ വയനാടൊരുക്കം പദ്ധതിയുടെ ഭാഗമായാണ് എൻ എസ് എസ് വൊളൻ്റിയേഴ്സ് ഇത്തരത്തിൽ ചലഞ്ചുകൾ സംഘടിപ്പിച്ചത്.
ഉപ്പേരി കൂടാതെ ദോത്തി , തോർത്ത്, കുട, ലോഷൻ തുടങ്ങിയ വിവിധ ചലഞ്ചുകളും വൊളൻ്റിയേഴ്സ് നടത്തുകയുണ്ടായി. വൊളൻ്റിയേഴ്സ് ഗ്രൂപ്പുകളായി തിരിഞ്ഞ് ഇരിങ്ങാലക്കുട നഗരസഭാ പ്രദേശങ്ങളിലെ വീടുകൾ തോറും കയറി ഉല്പന്നങ്ങൾ വില്പന നടത്തിയാണ് ധനസമാഹരണം നടത്തിയത്.
പി ടി എ പ്രസിഡൻ്റ് ബിനോയ് വി.ആർ, പ്രിൻസിപ്പാൾ രാജലക്ഷ്മി ആർ, പ്രോഗ്രാം ഓഫീസർ ലസീദ എം.എ , അദ്ധ്യാപകരായ സുരേഖ എം.വി , ഷമീർ എസ് എൻ വൊളൻ്റിയർ ലീഡർമാരായ അനന്യ എം.എസ്, ജോസഫ് എസ് മാലിയേക്കൽ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com