ഇരിങ്ങാലക്കുടയിലെ ഇറിഡിയം തട്ടിപ്പിൽ പ്രതികളെ അറസ്റ്റ് ചെയ്തു

ഇരിങ്ങാലക്കുട : മാപ്രാണം സ്വദേശിയെ ഇറിഡിയം ലോഹത്തിൻെറ ബിസിനസ് ചെയ്ത് പണം നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 2018 ആഗസ്റ്റ് മാസം മുതൽ 2019 ജനുവരി മാസം വരെ പല തവണകളായി മുപ്പത്തിയൊന്നായിരം രൂപ വാങ്ങി പണം തിരികെ നൽകാതെ തട്ടിപ്പു് നടത്തിയ പെരിഞ്ഞനം സ്വദേശിയായ പാപ്പുള്ളി വീട്ടിൽ ഹരിസ്വാമി എന്നു വിളിക്കുന്ന ഹരിദാസൻ (52) താണിശ്ശേരി, മണമ്പുറക്കൽ വീട്ടിൽ ജിഷ (45) മാപ്രാണം വെട്ടിയാട്ടിൽ വീട്ടിൽ പ്രസീദ സുരേഷ് (46)എന്നിവരെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തു.



ഹരിദാസൻ താൻ കൽക്കത്തയിലെ ഒരു മഠത്തിന്റെ മഠാധിപതി ആവാൻ പോവുകയാണെന്നും ബാങ്കുകളിൽ അനാഥമായി കിടക്കുന്ന പണം പാവങ്ങളിലേക്ക് എത്തിക്കുന്നതിനായി ഒരു ട്രസ്റ്റ് രൂപികരിക്കുന്നതിന് ഉയർന്ന ലാഭ വിഹിതം നൽകാമെന്നും ഇറിഡിയം ലോഹം വിദേശത്തേക്ക് കയറ്റി അയച്ചിട്ടുണ്ടെന്നും അതിന്റെ ഫണ്ട് ലഭിക്കുന്ന മുറക്ക് പണം തിരികെ നൽകാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്.



ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജൻ എം എസ്, സബ്ബ് ഇൻസ്പെക്ടർമാരായ മുഹമ്മദ് റാഷി, എ എസ് ഐ ഉമേഷ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page