കല്ലേറ്റുംകര : ഏറെനാളുകളുടെ കാത്തിരിപ്പിനു ശേഷം കല്ലേറ്റുംകരയിൽ സ്ഥിതിചെയ്യുന്ന ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ സൗകര്യങ്ങൾ മനസ്സിലാക്കാനും പോരായ്മകൾ നികത്തി റെയിൽവേ സ്റ്റേഷൻ വികസനത്തിനുള്ള നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതിനും തൃശൂർ എം പി യും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപി ശനിയാഴ്ച രാവിലെ ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചു. സമരമുഖത്തുള്ള വിവിധ സംഘടനകളുടെ പ്രതിനിധികളുമായി കാര്യങ്ങളും ആവശ്യങ്ങളും ചോദിച്ചു മനസിലാക്കി. കേന്ദ്ര മന്ത്രിയായതിനു ശേഷം ആദ്യമായി സ്റ്റേഷനിൽ എത്തിയ അദ്ദേഹത്തെ റെയിൽവേ സ്റ്റേഷൻ മാസ്റ്റർ ബൊക്കെ നൽകി സ്വീകരിച്ചു.
അമൃത് ഭാരത് പദ്ധതിയിൽ പെടുത്തി ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷന്റെ ഘടന തന്നെ മാറ്റുന്ന രീതിയിൽ ഘട്ടം ഘട്ടമായി വികസനം കൊണ്ടുവരാനാണ് ശ്രമമെന്ന് അദ്ദേഹം പറഞ്ഞു. അതിനുള്ള ശ്രമങ്ങൾ ആരംഭിച്ചതായും പറഞ്ഞു. കോവിഡുകാലത്ത് നിർത്തലാക്കിയ പ്രധാനപ്പെട്ട രണ്ടു ട്രെയിനുകളുടെ സ്റ്റോപ്പുകൾ പുനഃസ്ഥാപിക്കാൻ വേണ്ടത് ചെയ്യാമെന്നും അദ്ദേഹം ഉറപ്പ് നൽകിയിട്ടുണ്ട്.
ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിൽ അടിസ്ഥാന സൗകര്യങ്ങളുടെ കുറവുകൾ അദ്ദേഹം നേരിട്ട് കണ്ടു മനസിലാക്കി. സ്റ്റേഷനിൽ ആരംഭിക്കാനിരിക്കുന്ന റെസ്റ്റോറന്റ് കെട്ടിടത്തിന്റെ അവസ്ഥ അതീവ മോശമാണെന്നും , മേൽക്കൂര തകർന്നിരിക്കുന്ന കേട്ടിടത്തിന്റെ അറ്റകുറ്റപണികൾ ഏററവും വേഗം നടത്തുവാനുള്ള നടപടികൾ സ്വീകരിക്കാൻ അദ്ദേഹം റെയിൽവേ ഉദ്യോഗസ്ഥരോട് അപ്പോൾത്തന്നെ ആവശ്യപ്പെട്ടു,
കൂടുതൽ സ്റ്റോപ്പുകൾ അനുവദിക്കാൻ സ്റ്റേഷനിൽ കൂടുതൽ ട്രാക്കുകൾ ആവശ്യമാണെന്നും, സംസ്ഥാന സർക്കാർ മുൻകൈയെടുത്ത് സ്ഥാലം ലഭ്യമാക്കുകയാണെങ്കിൽ അതിനു വേണ്ട ശ്രമങ്ങൾ ആരംഭിക്കാമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് സമയത്ത് നിറുത്തലാക്കിയ സ്റ്റോപ്പുകൾ പുനരാരംഭിക്കുക, പാലരുവി മുതലായ കൂടുതൽ ടെയിനുകൾ ക്ക് സ്റ്റോപ്പുകൾ അനുവദിക്കുക, സ്റ്റേഷനെ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി, മൂന്നാം പ്ലാറ്റ് ഫോം ഉൾപ്പടെയുള്ള വികസന പദ്ധതികൾ ആരംഭിക്കുക, സ്റ്റേഷനെ ജില്ലയിലെ രണ്ടാമത്തെ വലിയ സ്റ്റേഷനായി ഉയർത്തുക, കാൻ്റീൻ സൗകര്യങ്ങൾ, ശുചിമുറികൾ എന്നിവ സ്ഥാപിക്കുക, പാർക്കിംഗ് സൗകര്യം വിപുലപ്പെടുത്തുക , ഹൈമാസ്റ് ലൈറ്റ് സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പരിഹരിക്കപ്പെപ്പെടണമെന്നു ഇരിങ്ങാലക്കുട റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ, റെയിൽവേ വികസന സമതി പ്രവർത്തകർ സ്ഥലം എം പിയും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപിയോട് ആവശ്യപ്പെട്ടു.

റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷനെ പ്രതിനിധീകരിച്ച് പ്രസിഡൻ്റ് ഷാജു ജോസഫ് സെക്രട്ടറി ജോഷ്യ ജോസ്, ട്രഷറർ സുഭാഷ് പി.സി , ബിജു പി. എ എന്നിവർ സന്നിഹിതരായിരുന്നു. റെയിൽവേ സ്റ്റേഷൻ വികസന സമിതി നേതാക്കൾ വർഗ്ഗീസ് പന്തലൂക്കാരൻ, കെ എഫ് ജോസ്, സോമൻ ശാരദാലയം, കെ കെ ബാബു, ഡേവിസ് തുളുവത്ത്, ശശി ശാരദാലയം, ജോസ് പി എൽ, ഉണ്ണികൃഷ്ണൻ പുതുവീട്ടിൽ, ജോസ് കുഴിവേലി, കുമാരൻ കൊട്ടാരത്തിൽ, ബിജു കൊടിയൻ, ഡേവിസ് ഇടപ്പിള്ളി, പോൾസൺ പുന്നേലി, ഡേവിസ് കണ്ണംകുന്നി, ജോൺസൺ പുന്നേലി, ജോർജ്ജ് പുളിയാനി, ജോയ് മാളിയേക്കൽ,
റെയിൽവേ ഉദ്യോഗസ്ഥരായ പവൻ കുമാർ മീണ അഡിഷണൽ ഡിവിഷൻ എഞ്ചിനീയർ , സുകു വി.സ്. സീനിയർ സെക്ഷൻ എൻജിനീയർ, സൗമ്യ ടി എസ്, സീനിയർ ഇൻസ്പെക്ഷൻ എൻജിനീയർ (വർക്സ് ), അരുൺ സി സി ഐ, രാജേഷ് , റെയിൽവേ സ്റ്റേഷൻ മാസ്റ്റർ എന്നിവരും,
ബി.ജെ.പി. തൃശ്ശൂർ സൗത്ത് ജില്ലാ പ്രസിഡണ്ട് എ ആർ ശ്രീകുമാർ,ജനറൽ സെക്രട്ടറി കെ കെ കൃപേഷ്,ആളൂർ, ഇരിങ്ങാലക്കുട, മണ്ഡലം പ്രസിഡണ്ടുമാരായ പി എസ് സുഭീഷ്,ആർച്ച അനീഷ്,ജില്ലാ വൈസ് പ്രസിഡണ്ട് പി എസ് അനിൽകുമാർ ജില്ല സെക്രട്ടറി വിപിൻ പാറമേക്കാട്ടിൽ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ രഞ്ചിത്ത്,ഷൈജു കുറ്റിക്കാട്ട്,ശ്രീജേഷ്, സരീഷ് കാര്യങ്ങാട്ടിൽ, രമേഷ് അയ്യർ, ലിഷോൺ ജോസ്, ജോജൻ കൊല്ലാട്ടിൽ, മുരളി എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive