ഇരിങ്ങാലക്കുട : കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് മരണപ്പെട്ട കൊളങ്ങാട്ടിൽ ശശിയുടെ അമ്മ തങ്കയെക്കാണാൻ കേന്ദ്രമന്ത്രി സുരേഷ് ഗോപി എത്തി ഓണപ്പുടവ നൽകി. മാസങ്ങൾക്ക് മുൻപ് ശശിയുടെ ചികിത്സക്ക് കടം വാങ്ങിയ മൂന്നരലക്ഷം രൂപ സുരേഷ് ഗോപി വീട്ടിയിരുന്നു.ചികിത്സാ സഹായവും നൽകി വരുന്നു. ശശിയുടെ സഹോദരി മിനിയും ഭർത്താവും മറ്റു കുടുംബാംഗങ്ങളും അയൽവാസികളും ഒത്തുകൂടിയിരുന്നു.
ബിജെപി മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട, ജന സെക്രട്ടറി ഷൈജു കുറ്റിക്കാട്ട് , സ്റ്റേറ്റ് കൗൺസിൽ അംഗം സന്തോഷ് ചെറാക്കുളം, മണ്ഡലം സെക്രട്ടറി ജോജൻ കൊല്ലാട്ടിൽ, മണ്ഡലം ട്രഷർ രമേഷ് അയ്യർ എന്നിവർ ഒപ്പമുണ്ടായിരുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com