മുരിയാട് : മുരിയാട് ഗ്രാമപഞ്ചായത്തിന്റെ ഉയരെ എജുക്കേഷൻ മീറ്റിൽ ആറ് വിദ്യാഭ്യാസ പദ്ധതികൾക്ക് തുടക്കം കുറിച്ചു. ന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോക്ടർ ആർ ബിന്ദു ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് ഇ എം എസ് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്‍റ് ജോസ് ജെ.ചിറ്റിലപ്പിള്ളി അദ്ധ്യക്ഷനായിരുന്നു.
8, 9, 10,11 വിദ്യാര്‍ത്ഥികള്‍ക്ക് കേരള സിവിൽ സർവ്വീസ്അക്കാദമിയുടെ നേതൃത്വത്തിലുള്ള സിവിൽ സർവീസ് ഓറിയൻറേഷൻ പ്രോഗ്രാം, ASAP കേരളയുടെ സഹകരണത്തോടുകൂടി പ്ലസ് ടു മുതൽ മുകളിലുള്ള വിദ്യാർഥികൾക്ക് ഇൻറർവ്യൂ ടെക്നിക്സ് കമ്മ്യൂണിക്കേഷൻ സ്കിൽ കോഴ്സ് , SC വിദ്യാർഥികൾക്ക് ലാപ്ടോപ്പ്, സ്കോളർഷിപ്പ് എൽ പി യു പി വിദ്യാർഥികൾക്ക് മേശയും കസേരയും വിദ്യാലയങ്ങളിൽ ചെസ്സ് സാക്ഷരത പരിപാടി, വിദ്യാലയങ്ങളിൽ ചെസ്സ് ക്ലബ്ബുകൾ രൂപീകരിക്കാനുള്ള ഉപകരണങ്ങളുടെ വിതരണം തുടങ്ങിയ പദ്ധതികളാണ് മുരിയാട് ഗ്രാമപഞ്ചായത്തിന്റെ ഉയരെ എജുക്കേഷൻ മീറ്റിൽ വെച്ച് ആരംഭിച്ചത്.
സിവില്‍ സര്‍വീസ് പരിശീലപരീക്ഷകളില്‍ പങ്കാളിത്തംകൊണ്ടും നേട്ടംകൊണ്ടും ഏറെ മുന്നേറിക്കൊണ്ടിരിക്കുന്ന കാലമാണ് ഇതെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പു മന്ത്രി ഡോ. ആര്‍. ബിന്ദു. മുരിയാട് ഗ്രാമപഞ്ചായത്തിന്‍റെ ഭാവിതലമുറയുടെ ദിശാബോധം നിര്‍ണയിക്കുന്ന ദീർഘ വീക്ഷണത്തോടുകൂടിയുള്ള സുപ്രധാന പദ്ധതികള്‍ ഉള്‍ക്കൊള്ളിച്ച
വിദ്യാഭ്യാസ ഉന്നമന പരിപാടി മുരിയാട് എജുക്കേഷണല്‍ മീറ്റ് മാതൃകാ പരമാണെന്നും മന്ത്രി ചൂണ്ടി ക്കാട്ടി.
വൈസ് പ്രസിഡന്‍റ് രതി ഗോപി, ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.യു. വിജയന്‍, ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സരിത സുരേഷ്, ഗ്രാമപഞ്ചായത്തംഗങ്ങളായ ശ്രീജിത്ത് പട്ടത്ത്, നിജി വത്സന്‍, ആനന്ദപുരം ഗവ. യു.പി. സ്ക്കൂള്‍ പ്രധാനാധ്യാപിക ഇ.ടി.ബീന, അസി. സെക്രട്ടറി മനോജ് മുകുന്ദന്‍ അസാപ് പരിശീലക വി.എം.അശ്വതി, സിവില്‍ സര്‍വീസ് അക്കാദമി പരിശീലകരായ എസ്.ബെലിന്‍ഡ, ടി.വി. ഹെഡ്‍വിന്‍, ചെസ് ഇന്‍റര്‍നാഷണല്‍ ആര്‍ബിറ്റര്‍ ശ്രീ.പീറ്റര്‍ ജോസഫ് എന്നിവര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


