ഇരിങ്ങാലക്കുട : ഗവ. എൽ.പി സ്‌കൂളിൽ രക്ഷിതാക്കൾക്കായുള്ള കലോത്സവം Parafest 2k25 മുൻ നഗരസഭാ ചെയർപേഴ്സൺ സോണിയഗിരി ഉദ്‌ഘാടനം ചെയ്തു. അടുക്കളയും കുടുംബാംഗങ്ങളുടെ പരിചരണവും മാത്രമുള്ള ഒരു ലോകത്തുനിന്നും മാറി ഒരു ദിവസം പൂർണ്ണമായും ഉല്ലസിക്കാനുള്ള ഈ അവസരം ഏറ്റവും പുതുമയാർന്ന ആശയമാണെന്നും അത് വേണ്ടപോലെ ഉപയോഗപ്പെടുത്തണമെന്നും സോണിയഗിരി പറഞ്ഞു.
പിടിഎ പ്രസിഡണ്ട് സി കെ സുനിൽകുമാർ അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ എം പി ടി എ പ്രസിഡണ്ട് അംഗന അർജുനൻ, സ്‌കൂൾ ലീഡർ ആഞ്ജനേയ് എം ആർ എന്നിവർ ആശംസകൾ നേർന്നു. ഹെഡ്മിസ്ട്രസ് അസീന പി ബി സ്വാഗതവും പി ടി എ വൈസ് പ്രസിഡണ്ട് സുധീഷ് വി എസ് നന്ദിയും പറഞ്ഞു.
തുടർന്ന് സ്റ്റേജിതര മത്സരങ്ങളും സ്‌റ്റേജ് മത്സരങ്ങളും നടന്നു.സജീവമായ പങ്കാളിത്തവും ആവേശകരമായ പ്രകടനങ്ങളും പരിപാടിക്ക് മാറ്റു കട്ടി. കവിതാരചന, കഥാരചന, ചിത്രരചന, കാവ്യാലാപനം, ലളിതഗാനം, സിനിമാഗാനം, സിംഗിൾ ഡാൻസ്, ഗ്രൂപ്പ്ഡാൻസ്, കൈകൊട്ടിക്കളി എന്നീ മത്സരങ്ങൾ നടന്നു. വിജയികൾക്ക് സ്‌കൂൾ വാർഷികത്തിന് സമ്മാനങ്ങൾ നൽകും.പാരഫെസ്റ്റ് 2k25 വൈകിട്ട് 6 മണിയോടെ അവസാനിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

