കൽപറമ്പ് : വടക്കുംകര ഗവ. യു.പി സ്കൂളിന് ഇരിങ്ങാലക്കുട എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 59 ലക്ഷം രൂപ കൊണ്ട് നിർമിച്ച പ്രീപ്രൈമറിക്കായുള്ള കെട്ടിടംഫെബ്രുവരി 19 തിങ്കളാഴ്ച വൈകീട്ട് 4 മണിക്ക് സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവ്വഹിക്കും. പൂമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ്. തമ്പി ചടങ്ങിൽ അധ്യക്ഷത വഹിക്കും
SSK യുടെ STARS പദ്ധതിയിലുൾപ്പെടുത്തി സജ്ജീകരിച്ച മഴവിൽ കൂടാരം ചിൽഡ്രൻസ്പാർക്കിൻ്റെ ഉദ്ഘാടനവും സ്കൂളിൻ്റെ 115 മത് വാർഷികാഘോഷവും മന്ത്രി ഉദ്ഘാടനം ചെയ്യും.
ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പുനർ നിർമിച്ച ചുറ്റുമതിലിൻ്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വിജയലക്ഷമി വിനയചന്ദ്രനും, സമേതം- ഭരണഘടനാ ചുമരിൻ്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ഷീലാ അജയഘോഷും, സ്കൂളിലെ പുതിയ ക്ലാസ്റൂം വായനശാലയുടെ ഉദ്ഘാടനം എ.ഇ.ഒ. ഡോ.എം.സി. നിഷയും, പുതിയ സ്കൂൾ ബേൻ്റ് സെറ്റിൻ്റെ ഫ്ലാഗ് ഓഫ് വൈസ് പ്രസിഡൻ്റ് കവിതാ സുരേഷും, പ്രതിഭകളെ ആദരിക്കൽ ചടങ്ങ് വികസന സ്റ്റാ ചെയർമാൻ ടി.എ. സന്തോഷും, ഏഴാം ക്ലാസിലെ വിദ്യാർത്ഥികൾക്കുള്ള യാത്രയയപ്പ് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഹൃദ്യ അജീഷും, മികച്ച വായനക്കാർക്കുള്ള വായനാവസന്തം അവാർഡ് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കത്രീനാ ജോർജ്ജും ഉദ്ഘാടനം ചെയ്യും.
SSK യുടെ DPC ഡോ. എൻ.ജെ.ബിനോയ്, BPC ഗോഡ്വിൻ റോഡ്രിഗസ്, പഞ്ചായത്തംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിക്കും..