ഇരിങ്ങാലക്കുട : സാംസ്കാരിക സ്ഥാപനമായ ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ 2026 ജനുവരി 24മുതൽ 26വരെ ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തിൽ അരങ്ങേറുന്ന ‘രംഗകലാ കോൺഫറൻസി’ ന്റെ ലോഗോപ്രകാശനം പ്രശസ്ത കൂച്ചിപ്പൂടി നർത്തകി ശ്രീലക്ഷ്മി ഗോവർദ്ധനൻ നിർവഹിച്ചു.
ഭാരതീയ കലാരൂപങ്ങളെക്കുറിച്ചുള്ള പഠനത്തിനും ഗവേഷണത്തിനുമായി ഇരിങ്ങാലക്കുടയിൽ വർഷംതോറും സംഘടിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ രംഗകലാ കോൺഫറൻസ് ഒരുക്കുന്നത്. ശാസ്ത്രീയ കലാരൂപങ്ങളിലെ അക്കാദമിക് ഗവേഷണവും പ്രകടനവും തമ്മിലുള്ള അന്തരത്തിൻ്റെ ദൂരം കുറയ്ക്കുക എന്നതാണ് ഈ വാർഷികപരിപാടിയിലൂടെ സംഘാടകർ വിഭാവനം ചെയ്യുന്നത്.
പ്രസിഡണ്ട് രമേശൻ നമ്പീശൻ, വൈസ് പ്രസിഡണ്ട് രാജീവ് ചേർപ്പ്, സെക്രട്ടറി അഡ്വ. രാജേഷ് തമ്പാൻ, ജോയിൻ്റ് സെക്രട്ടറി പ്രദീപ് നമ്പീശൻ, അനിയൻ മംഗലശ്ശേരി, കലാമണ്ഡലം നാരായണൻ നമ്പ്യാർ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് അമ്മന്നൂർ ഗുരുകുലത്തിൽ ലോഗോ പ്രകാശന കർമ്മം നടന്നത്.
രംഗകല കോൺഫറൻസിന്റെ പ്രഥമ പതിപ്പ് ജനുവരി 24മുതൽ 26വരെ ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തിൽ അരങ്ങേറും.

ഭാരതീയ നാട്യശാസ്ത്രം യുനെസ്ക്കോയുടെ (UNESCO) ‘മെമ്മറി ഓഫ് ദി വേൾഡ്’ (Memory of the World) പട്ടികയിൽ ഉൾപ്പെട്ടതിന്റെ ആദരസൂചകമായ ആഘോഷമാണ് ഈ വർഷത്തെ രംഗകലാ കോൺഫറൻസിൻ്റെ ആശയം കേന്ദ്രീകരിക്കുന്നത്.
ഈ വർഷം മൂന്ന് ദിവസങ്ങളിലായി ഒരുക്കുന്ന പരിപാടിയിൽ ഭാരതത്തിൽനിന്നുള്ള പ്രമുഖരായ കലാകാരന്മാരും ഗവേഷകരും പങ്കെടുക്കും. കലാസ്വാദകർക്കായി ക്ലാസിക്കൽ പാരമ്പര്യങ്ങളെ ആസ്പദമാക്കി സെമിനാറുകളും, ചർച്ചകളും, ചൊല്ലിയാട്ടങ്ങളും, രംഗകലാ അവതരണങ്ങളും ഇതിനോടനുബന്ധിച്ച് സംഘാടകർ ഒരുക്കുന്നുണ്ട്.
“പരമ്പരാഗത കലകളെക്കുറിച്ച് ആഴത്തിലുള്ള ധാരണ വളർത്തുന്നതിനും ഭാവിതലമുറയ്ക്ക് അവയെ ബൗദ്ധികമായി പരിചയപ്പെടുത്തുന്നതിനുമാണ് രംഗകലാ കോൺഫറൻസി”ലൂടെ സംഘാടകർ വിഭാവനം ചെയ്യുന്നത്.
2026 ജനുവരിയിൽ നടക്കുന്ന പരിപാടിയുടെ പൂർണ്ണരൂപം ഉടൻ പ്രഖ്യാപിക്കുമെന്ന് ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബിൻ്റെ പ്രസിഡണ്ട് രമേശൻ നമ്പീശൻ, സെക്രട്ടറി അഡ്വ. രാജേഷ് തമ്പാൻ എന്നിവർ അറിയിച്ചു.
Celebrated Kuchipudi exponent Sreelakshmy Govardhanan officially unveiled the logo for Rangakala conference, a prestigious new annual conference dedicated to the scholarly and artistic exploration of traditional Indian art form
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

