“സംഗീതമാണ് ലഹരി, മയക്കുമരുന്നല്ല” എന്ന മുദ്രാവാക്യവുമായി ഐതിഹാസിക റോക്ക് സംഗീത മത്സരമായ ‘ഡി ബി കൗണ്ട്ഡൗൺ’ വീണ്ടും അവതരിപ്പിച്ച് ഡോൺ ബോസ്‌കോ പൂർവ വിദ്യാർഥികൾ

ഇരിങ്ങാലക്കുട : “സംഗീതമാണ് ലഹരി, മയക്കുമരുന്നല്ല” എന്ന മുദ്രാവാക്യവുമായി ഐതിഹാസിക റോക്ക് സംഗീത മത്സരമായ ‘ഡി ബി കൗണ്ട്ഡൗൺ’ വീണ്ടും അവതരിപ്പിച്ച് ഡോൺബോസ്‌കോ പൂർവ വിദ്യാർഥികൾ. കേരളത്തിലെ ആദ്യത്തെ ഇംഗ്ലീഷ് മീഡിയം റെസിഡൻഷ്യൽ സ്കൂളായ ഇരിങ്ങാലക്കുട ഡോൺ ബോസ്കോ സ്കൂളിൽ 1982-ൽ ഇന്റർ-കൊളീജിയറ്റ് റോക്ക് സംഗീത മത്സരം നടത്തിയ കേരളത്തിലെ ആദ്യത്തെ സ്കൂൾ കൂടിയാണ്.

റോക്ക് സംഗീത മത്സരമായ ‘കൗണ്ട്ഡൗൺ’ ഔദ്യോഗികമായി പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി വർഷങ്ങളുടെ ഗൃഹാതുരത്വ പ്രകടനങ്ങൾക്കും ഒരു തലമുറ റോക്ക് സംഗീതത്തെ നിർവചിച്ച ഊർജ്ജത്തിനും ശേഷം, ഒടുവിൽ റോക്ക് സംഗീതത്തിന്റെ കടുത്ത ആരാധകരായ ഇരിങ്ങാലക്കുട ഡോൺ ബോസ്കോ സ്കൂളുകളിലെ പൂർവ്വ വിദ്യാർത്ഥികൾ, 1992 ൽ അവസാനിച്ച കൗണ്ട്ഡൗൺ മത്സരം വീണ്ടും തിരികെ കൊണ്ടുവന്നു. ഡോൺ ബോസ്കോ സ്കൂളുകളിലെ വിദ്യാർത്ഥികളും കുടുംബങ്ങളും ഉൾപ്പെടെ പങ്കെടുത്ത പരിപാടി ഏറെ ഹൃദ്യമായി.

സംഗീതത്തിന്റെ ശക്തി ഉപയോഗിച്ച് പുതിയ പ്രതിഭകളെ കണ്ടെത്തുന്നതിനും ഇന്നത്തെ യുവാക്കൾക്ക് “മയക്കുമരുന്ന് വേണ്ട എന്ന് പറയുക” എന്ന സന്ദേശം നൽകുന്നതിനുമായി രൂപകൽപ്പന ചെയ്തതായിരുന്നു ഈ പ്രാദേശിക റോക്ക് സംഗീത മത്സരം.

ഉയർന്ന വാട്ടേജ് ശബ്ദവും അതിശയിപ്പിക്കുന്ന, അത്യാധുനിക ലൈറ്റിംഗും ഉള്ള ലൈഫ് ടൈം റോക്ക് എക്സ്പീരിയൻസ്; പ്രൊഫഷണൽ കലാകാരന്മാർക്കൊപ്പം ഒരു മെഗാ റോക്ക് കോൺസെർട്ടിൽ “സംഗീതമാണ് ലഹരി, മയക്കുമരുന്നല്ല ” എന്ന മുദ്രാവാക്യം ഏറെ ശ്രദ്ധ നേടി. 1965 മുതൽ 2025 വരെയുള്ള 60 ബാച്ചുകൾ പരിപാടിയിൽ പങ്കെടുത്തു,

ഡോൺ ബോസ്കോ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ കേരളത്തിലെ എല്ലാ മേഖലകളിൽ നിന്നുമുള്ള പ്രമുഖ അഭിനേതാക്കൾ, ചലച്ചിത്ര സംവിധായകർ, സംഗീത സംവിധായകർ, എന്നിവരുടെ സാനിധ്യവും ഉണ്ടായിരുന്നു ഡി ബി കൗണ്ട്ഡൗണിൽ.

പൂർവ്വവിദ്യാർത്ഥി കൂടിയായ പ്രൊഫ. സി വി ഫ്രാൻസിസ്ന്റെ ആമുഖപ്രസംഗത്തോടെ ആരംഭിച്ച ചടങ്ങിൽ ഡോൺ ബോസ്കോ റെക്ക്ടർ- മാനേജർ ഫാ ഇമ്മാനുവേൽ വട്ടക്കുന്നേൽ സ്വാഗതം ആശംസിച്ചു.

ജെം അവാർഡ് ഫോർ എക്സലൻസ് ഇൻ മ്യൂസിക് പൂർവ്വ വിദ്യാർത്ഥികളായ സംഗീത സംവിധായകനും ഗായകനുമായ ഡോ കെ എ സ്റ്റീഫൻസൻ(1973 ബാച്ച്), നോട്ട്ബുക്ക് സിനിമയിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകൻ മെജോ ജോസഫ് (1997 ബാച്ച്) , രാജ്യത്തെ വിവിധ മ്യൂസിക് ബാന്റിൽലൂടെ പ്രശസ്തനായ റിയാസ് ഖാദിർ (1993 ബാച്ച്) എന്നിവരെ ചടങ്ങിൽ ആദരിച്ചു. ചടങ്ങിന് ഫാ. ഷിനോ കളപ്പുരക്കൽ നന്ദി പറഞ്ഞു

ചടങ്ങിന് മുന്നോടിയായി ബാൻഡ് ബി ഡി എസ്സിന്റെ അവതരണവും ഉണ്ടായി. ശേഷം ഏവരെയും സംഗീതത്തിന്റെ മാസ്മാരിഗതിയിലേക്ക് നയിച്ച ‘ബാൻഡ് ചാപ്റ്റർ XI’ന്റെ അവതരണവും ഉണ്ടായി

നാല് ടീമുകൾ ഫൈനലിൽ മാറ്റുരച്ച റോക്ക് സംഗീതം മത്സരത്തിലെ ഏറ്റവും നല്ല ടീമായി ഡോൺ ബോസ്കോ അക്കാദമി ഓഫ് മ്യൂസിക് ആൻഡ് ഫൈനാർട്സ് വെണ്ണല ക്ക് തോമസ് ഈ രാമപുരം മെമ്മോറിയൽ ട്രോഫിയും 40,000 രൂപയും നൽകി. റണ്ണറപ്പ് ചാക്കോളാസ് പവിയൻ ട്രോഫിയും 20,000 രൂപയും മണ്ണുത്തി ഡോൺ ബോസ്കോ കോളേജിന് ലഭിച്ചു. പ്രോത്സാഹന സമ്മാനമായ പതിനായിരം രൂപ വീതം പുതുപ്പള്ളി ഡോൺബോസ്കോ സെൻട്രൽ സ്കൂൾ കട്ടപ്പന ഡോൺ ബോസ്കോ സെൻട്രൽ സ്കൂൾ എന്നിവർക്ക് ലഭിച്ചു.

റോക്ക് സംഗീത മത്സരത്തിൽ മികച്ച ഗിറ്റാറിസ്റ്റ് രോഹൻ ഹരികൃഷ്ണൻ, മികച്ച ഗായകൻ നിവ ആൻ ജോർജ്ജ്, മികച്ച ഡ്രമ്മർ താര ശ്യാം, മികച്ച കീബോർഡിസ്റ്റ് ദേവ് ഗന്ധർവ്വ്, മികച്ച വയലിനിസ്റ്റ് നിരഞ്ജന എസ് എന്നിവർക്ക് പുരസ്കാരവും ക്യാഷ് അവാർഡും നൽകി

ഡിബി കൗണ്ട്ഡൗണിന്റെ മിച്ച തുക ദരിദ്രരും എന്നാൽ അർഹരുമായ വിദ്യാർത്ഥികളെ സാമ്പത്തികമായി സഹായിക്കുന്നതിനായി അലുംനി ചാരിറ്റി പ്രോജക്റ്റിന്റെ “ഷെയർ & കെയർ.” കോർപ്പസ് ഫണ്ടിലേക്ക് നൽകി.

രതീഷ് ഭരതൻ, സുധീർ ബാബു, തൃലിവർ ജോൺ, സോണി കണ്ടംകുളത്തി, മനീഷ് അരിക്കാട്ട്, സിബി അക്കരക്കാരൻ, ഫ്രാൻസൺ മൈക്കിൾ, അനിൽ വിശ്വബരൻ, എബിൻ വെള്ളാനിക്കാരൻ, അലക്സ്‌ സുരേഷ്, എന്നിവർ നേതൃത്വം കൊടുത്ത കമ്മിറ്റി ആണ് പരിപാടി സംഘടിപ്പിച്ചത്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page