ഇരിങ്ങാലക്കുട : അമ്മന്നൂർ ഗുരുകുലത്തിലെ മാധവനാട്യഭൂമിയിൽ നടന്നുവരുന്ന കൂടിയാട്ട മഹോത്സവത്തിൻ്റെ അഞ്ചാം ദിനം തിങ്കളാഴ്ച ഭാസൻ്റെ അഭിഷേകനാടകത്തിലെ മൂന്നാമങ്കമായ തോരണയുദ്ധം കൂടിയാട്ടത്തിൻ്റെ ഒന്നാം ദിവസം അരങ്ങേറും.
രാവണൻ്റെ ഭൃത്യനായ ശങ്കുകർണ്ണൻ അശോകവനികോദ്യാനം ഹനുമാൻ നശിപ്പിച്ചു എന്ന് രാവണനോട് ചെന്ന് പറയുന്നതാണ് കഥാഭാഗം. രാവണനായി ഗുരുകുലം തരുൺ , ശങ്കുകർണ്ണനായി ഗുരുകുലം കൃഷ്ണദേവ്, വിജയയായി ഗുരുകുലം ഗോപിക എന്നിവർ രംഗത്തെത്തും.
ഞായറാഴ്ച വേണുജി സംവിധാനം ചെയ്ത സൗന്ദര്യലഹരി നങ്ങ്യാർകൂത്ത് കപില വേണു അവതരിപ്പിച്ചു. മിഴാവിൽ കലാമണ്ഡലം രാജീവ്, കലാമണ്ഡലം ഹരിഹരൻ, കലാമണ്ഡലം വിനീഷ് ഇടക്കയിൽ കലാനിലയം ഉണ്ണികൃഷ്ണൻ താളം സരിത കൃഷ്ണകുമാർ, ഗുരുകുലം വിഷ്ണുപ്രിയ എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

