ഇരിങ്ങാലക്കുട : സംസ്ഥാന സ്പോർട്സ് യുവജനകാര്യ വകുപ്പ് സ്റ്റുഡൻറ് പോലീസ് കേഡറ്റ് പ്രോജക്ടുമായി സഹകരിച്ച് എസ്. പി. സി. ഇൻസ്ട്രക്ടർമാരായ പോലീസ് ഉദ്യോഗസ്ഥർക്ക് സ്വയരക്ഷയും ശാക്തീകരണവും എന്ന വിഷയത്തിൽ റിസോഴ്സ് പരിശീലനം നൽകി.
തുടർന്ന് സ്കൂളുകളിലെ ഡ്രിൽ ഇൻസ്ട്രക്ടർമാർക്ക് ആത്മവിശ്വാസവും ശാരീരികക്ഷമതയും വളർത്തിയെടുക്കുന്നതിനായി തുടർ പരിശീലനം നൽകി. കളരി, കരാട്ടേ ബോക്സിംഗ്, തൈക്വണ്ടോ എന്നിവയിലെ സ്വയം പ്രതിരോധ മാർഗങ്ങൾ പരിശീലിപ്പിച്ചു.
ഇരിങ്ങാലക്കുട പി ടി ആർ മഹൽ ഹാളിൽ നടന്ന തൃശ്ശൂർ റൂറൽ ജില്ലാതല പരിശീലന പരിപാടി തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ പി എസ് ന്റെ നിർദ്ദേശപ്രകാരം അഡീഷണൽ പോലീസ് സൂപ്രണ്ടായ കൃഷ്ണദാസ് വി എ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട എസ്.ഐ. സൌമ്യ (ADNO SOCIAL POLICING), ബൈജു (ഡെപ്യൂട്ടി ഡയറക്ടർ, സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ്), മീര (കോ-ഓഡിനേറ്റർ- സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ്), ബിജു. ഓ എച്ച് (എസ്.ഐ. ADNO SPC PROJECT ) എന്നിവർ പങ്കടുത്തു.
വിദഗ്ധ പരിശീലന ലഭിച്ച ജില്ലയിലെ സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സിൻെറ സ്റ്റാഫുകളായ സാം, ജോസ്മോൻ എന്നിവർ നേതൃത്വം നൽകി. കരാട്ടേ കോച്ചുകളായ മുകേഷ് ,ജിസ്മ, തായ്ക്വാണ്ടെ പരിശീലകരായ ദിനേശൻ, നിഹാദ് റഹ്മാൻ, കളരി പരീശീലകരായ ഗോകുൽ ,ബോക്സിങ് പരിശീലകരായ ഗോറസ് ജോസ് ,ദിനേഷ് എന്നിവർ ക്ളാസുകൾ നയിച്ചു. SPC cadets will now learn Kalari Karate and Boxing
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

