ഇരിങ്ങാലക്കുട : നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ക്രമസമാധാന പാലനത്തിനും സുഗമമായ തിരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പാക്കുന്നതിനുമായി തൃശ്ശൂർ റൂറൽ പോലീസ് ജില്ലയിൽ പ്രത്യേക ഇലക്ഷൻ കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കും അത്യാവശ്യ വിവരങ്ങൾ കൈമാറുന്നതിനും പരാതികൾ അറിയിക്കുന്നതിനുമായി 24 മണിക്കൂറും കൺട്രോൾ റൂം സേവനം ലഭ്യമായിരിക്കും.
പൊതുജനങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്:
കൺട്രോൾ റൂം നമ്പറുകൾ :
9497941898, 9497941849, 04802224007, 9497975534
അഡീ. എസ് പി തൃശ്ശൂർ റൂറൽ : 9497990081
Email : electioncelltsrrl@gmail.com
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പോലീസ് സേവനങ്ങൾക്കും അന്വേഷണങ്ങൾക്കും ക്രമസമാധാന പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെടുത്തുന്നതിനും ഉടനടി പോലീസ് ഇടപെടൽ ഉറപ്പാക്കുന്നതിനുമായാണ് കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. ഏപ്രിൽ 07, 08, 09, 10 തിയ്യതികളിൽ ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറയിലുള്ള ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിലാണ് കൺട്രോൾ റൂം പ്രവർത്തിക്കുക.
കൂടാതെ അടിയന്തിര സഹായത്തിനായി അടിയന്തിര പ്രതികരണ സംവിധാനത്തിന്റെ ഹെൽപ്പ് ലൈൻ നമ്പറായ 112 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്. തിരഞ്ഞെടുപ്പ് നടപടികൾ സമാധാനപരമായി പൂർത്തിയാക്കാൻ പൊതുജനങ്ങൾ പോലീസുമായി സഹകരിക്കണമെന്ന് തൃശ്ശൂർ റൂറൽ പോലീസ് മേധാവി അറിയിച്ചു. കൺട്രോൾ റൂമിലേക്ക് ലഭിക്കുന്ന വിവരങ്ങളിൽ അതീവ രഹസ്യസ്വഭാവം സൂക്ഷിക്കുന്നതും ഉടൻ തന്നെ നടപടികൾ സ്വീകരിക്കുന്നതുമായിരിക്കും.
Thrissur Rural Police’s 24-hour Election Control Room has started functioning to ensure election security; information can be shared with the public
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

