പൊറത്തൂച്ചിറ മാലിന്യവിമുക്തമാക്കണം – കേരള കർഷക സംഘം ഇരിങ്ങാലക്കുട ഏരിയ സമ്മേളനം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയിലെ പൊറത്തുചിറ മാലിന്യ വിമുക്തമാക്കാൻ അടിയന്തിരനടപടി സ്വീകരിക്കണമെന്ന് കോടിയേരി ബാലകൃഷ്ണൻ നഗറിൽ (മുനിസിപ്പൽ ടൗൺ നാൾ) ചേർന്ന കേരളകർഷക സംഘം ഇരിങ്ങാലക്കുട ഏരിയ സമ്മേളനം നഗരസഭ അധികാരികളോട് ആവശ്യപ്പെട്ടു.



സമ്മേളനം കർഷക സംഘംജില്ലാ സെക്രട്ടറി പി. കെ. ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ്‌ എം. ബാലാജി സംഘടന റിപ്പോർട്ടും, ഏരിയ സെക്രട്ടറി ടി. ജി ശങ്കര നാരായണൻ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ കെ. ജെ. ജോൺസൺ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു.



ജില്ലാ ട്രഷറർ ടി. എ. രാമകൃഷ്ണൻ, സിപിഐ(എം)ഏരിയ സെക്രട്ടറി വി. എ. മനോജ്‌ കുമാർ എന്നിവർ അഭിവാദ്യം ചെയ്തു പ്രസംഗിച്ചു. ടി. എസ്‌. സജീവൻ മാസ്റ്റർ, ലേഖഷാജൻ, എൻ. കെ. അരവിന്ദാക്ഷൻ എന്നിവരുൾപ്പെട്ട പ്രസീഡിയം സമ്മേളനനടപടികൾ നിയന്ത്രിച്ചു. എം. ബി. രാജു മാസ്റ്റർ മിനിട്സ് കമ്മിറ്റി കൺവീനറും , കെ.വി.ജിനരാജ് ദാസ് പ്രമേയകമ്മിറ്റി കൺവീനറും ,ചന്ദ്രിക സുധാകരൻ രെജിസ്ട്രേഷൻ കമ്മിറ്റി കൺവീനരും ആയിരുന്നു. സ്വാഗത സംഘം ചെയർമാൻ ആൽ.എൽ. ജീവൻ ലാൽ സ്വാഗതവും ഏരിയാ ട്രഷറർ ഡോ: കെ.പി. ജോർജ്ജ് നന്ദിയും പറഞ്ഞു.



പുതിയ ഭാരവാഹികൾ ആയി ടി. എസ്‌. സജീവൻ മാസ്റ്റർ പ്രസിഡന്റ്‌, എം. ബി. രാജു മാസ്റ്റർ, കെ. വി. ജിനാരാജ് ദാസ് എന്നിവർ വൈസ് പ്രസിഡന്റ്‌ മാരായും ടി. ജി. ശങ്കരനാരായണൻ സെക്രട്ടറി, എം. നിഷാദ്, ലേഖ ഷാജൻ എന്നിവർ ജോയിന്റ് സെക്രട്ടറിമാർ ആയും, ഡോക്ടർ കെ. പി. ജോർജ് ട്രഷറർ ആയും തെരഞ്ഞെടുക്കപ്പെട്ടു.



സമ്മേളനത്തിൻ്റെ ഭാഗമായുള്ള പ്രകടനവും,പൊതുസമ്മേളനവും ജൂൺ 15 തിങ്കളാഴ്ച മാപ്രാണം സെൻ്ററിൽ നടക്കും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

 

You cannot copy content of this page