ഇരിങ്ങാലക്കുട : സ്കൂൾ-കോളേജ് വിദ്യാർത്ഥികളെയും കുട്ടികളെയും ലക്ഷ്യമിട്ട് വിൽപനയ്ക്കായി സൂക്ഷിച്ച മാരക ലഹരിമരുന്നുകളുമായി മൂന്ന് യുവാക്കളെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തു. കൊരുമ്പിശ്ശേരി സ്വദേശി പുതുക്കാട്ടിൽ വീട്ടിൽ പ്രണവ് (25), കൊരുമ്പിശ്ശേരി സ്വദേശി തറയിൽ വീട്ടിൽ അഖിൽ (21) എന്നിവരെയാണ് ഞായറാഴ്ച കണ്ഠ്വേശ്വരം ക്ഷേത്രത്തിന് സമീപത്തുനിന്ന് പോലീസ് ആദ്യം പിടികൂടിയത്.
ഇവരിൽ നിന്ന് എം.ഡി.എം.എ (MDMA), ഹാഷിഷ് ഓയിൽ, കഞ്ചാവ് എന്നിവ കണ്ടെടുത്തു. തുടർന്ന് കസ്റ്റഡിയിലെടുത്ത പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നാണ് ഇവർക്ക് ലഹരിമരുന്ന് എത്തിച്ചു നൽകിയാളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്.
പ്രണവിന് എം.ഡി.എം.എ നൽകിയത് എടക്കുളം സ്വദേശിയായ പാച്ചേരി വീട്ടിൽ ജിഷ്ണു (30) ആണെന്ന് വ്യക്തമായതോടെ പോലീസ് ഇയാളെയും അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് പ്രതികൾക്കെതിരെ നാർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (NDPS) നിയമത്തിന് പുറമെ, ജാമ്യമില്ലാ വകുപ്പായ ബാലനീതി നിയമത്തിലെ സെക്ഷൻ 77 (Section 77 of Juvenile Justice Act) കൂടി ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ദിലീഷ്, എസ് ഐ മാരായ അനുജോസ്, പാട്രിക്, സി സി പി ഒ മാരായ മനോജ്, ഷാബു, ഉമേഷ് കൃഷ്ണൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive





