ഇരിങ്ങാലക്കുട : സതീഷ് മഠത്തിൽ എഴുതിയ “പ്രണയ സൂത്രം” പുസ്തകം പ്രശസ്ത കവി സെബാസ്റ്റ്യൻ പ്രകാശനം ചെയ്തു. സംസ്കാരസാഹിതി നടത്തിയ ഏകദിന കലാസാംസ്കാരികോത്സവമായ അക്ഷരാംബരി സമാപന സമ്മേളനത്തിൽ നടന്ന ചടങ്ങിൽ സാഹിത്യകാരൻ അഞ്ചത്ത് ബാലകൃഷ്ണൻ ആദ്യ പുസ്തകം സ്വീകരിച്ചു. കവയിത്രി സിമിത കെ എസ് പുസ്തക പരിചയം നിർവഹിച്ചു. പ്രൊഫ. വി.കെ. ലക്ഷ്മണൻ നായർ, പ്രൊഫ. സാവിത്രി ലക്ഷ്മണൻ എന്നിവർ മുഖ്യാതിഥിയായിരുന്നു.
ഇരിങ്ങാലക്കുട നഗരസഭ ടൗൺ ഹാൾ നടന്ന ചടങ്ങിൽ കവയിത്രി സുമിഷ കെ. എസ്, കവി സുവിൻ കൈപ്പമംഗലം, ഷാനു ജിതൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു. കവി അരുൺ ഗാന്ധിഗ്രാം, സ്വാഗതവും സതീഷ് മഠത്തിൽ നന്ദിയും പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive



