വല്ലക്കുന്ന് സെൻ്റ് അൽഫോൻസാ ദൈവാലയത്തിൽ ഊട്ടു തിരുനാൾ ആഘോഷിച്ചു

വല്ലക്കുന്ന് : അൽഫോൻസാമ്മ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടതിനുശേഷം വിശുദ്ധയുടെ നാമധേയത്തിൽ ലോകത്തിൽ ആദ്യമായി സ്ഥാപിതമായ വല്ലക്കുന്ന് സെൻ്റ് അൽഫോൻസാ ദൈവാലയത്തിൽ ആഘോഷിച്ച വിശുദ്ധയുടെ തിരുനാൾ നേർച്ച ഊട്ടിന് ആയിരങ്ങൾ എത്തിച്ചേർന്നു.



തിരുനാൾ ദിനമായ ചൊവ്വാഴ്‌ച രാവിലെ വി. കുർബ്ബാന ഉണ്ടായിരുന്നു. ആഘോഷമായ തിരുനാൾ പാട്ടു കുർബ്ബാനക്ക് വരന്തരപ്പിളളി സെൻ്റ് പയസ് X th യോഗാർത്ഥി ഭവനം റെക്‌ടർ ഫാ. ലിൻസറ്റൻ ഒലക്കേങ്കിൽ CMI മുഖ്യ കാർമ്മികത്വം വഹിക്കുകയും, കരാഞ്ചിറ സെൻ്റ് സേവിയേഴ്‌സ് ചർച്ച് വികാരി ഫാ. ജെയിംസ് പളളിപ്പാട്ട് വചന സന്ദേശം നൽകുകയും ചെയ്തു. നേർച്ച ഊട്ട് ഇരിങ്ങാലക്കുട രൂപത വികാരി ജനറൽ മോൺ. ആന്റു ആലപ്പാടൻ വെഞ്ചിരിച്ചു.



വി. അൽഫോൻസാമ്മയുടെ സന്നിധിയിൽ അടിമവെക്കലിനും കുഞ്ഞുങ്ങളുടെ ചോറൂണ്ണിനും, അമ്മ ത്തൊട്ടിലിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നതിനും പ്രത്യേകം സൗകര്യം ഒരുക്കിയിരുന്നു. ഫാ. ഷാജു കാച്ചപ്പിള്ളി, കൈക്കാര ന്മാരായിട്ടുളള ബേബി അഗസ്റ്റിൻ തണ്ടയ്ക്കൽ, ടി. കെ. ജോസഫ് തൊടുപറമ്പിൽ, കെ. കെ.സജി കോക്കാട്ട്, ജനറൽ കൺവീനർ ബാബു ആൻ്റണി പളളിപ്പാട്ട്, ജോയിൻ്റ് കൺവീനർമാരായ ജിക്സോ ലോനപ്പൻ കോരേ ത്ത്, പോൾ ലോനപ്പൻ മരത്തംപ്പിളളി, പബ്ലിസിറ്റി കൺവീനറായ കെ.ജെ. ജോൺസൺ കോക്കാട്ട്, മേജോ തൊടുപറമ്പിൽ, ജോബി കോക്കാട്ട് എന്നിവർ ഉൾപ്പെട്ട ഊട്ടു തിരുനാൾ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ നടന്നത്.

You cannot copy content of this page