പൂട്ടിക്കിടക്കുന്ന വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തിവന്ന പുതുക്കാട് സ്വദേശിയെ പോലീസ് പിടികൂടി – അറസ്റ്റിലായത് പെൺ സുഹൃത്തിനെ കാണാൻ എത്തിയപ്പോൾ

ഇരിങ്ങാലക്കുട : തൃശൂർ എറണാകുളം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പൂട്ടിക്കിടക്കുന്ന വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തിവന്ന പുതുക്കാട് സ്വദേശി കരയാംവീട്ടിൽ വിനോദിനെയാണ് (40 വയസ്സ്) തൃശൂർ റൂറൽ എസ്.പി. നവനീത് ശർമ്മയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. കെ.ജി.സുരേഷ്, കാട്ടൂർ ഇൻസ്പെക്ടർ ഇ.ആർ. ബൈജു എന്നിവരരുടെ നേതൃത്വത്തിൽ പിടികൂടിയത്.



ജൂലൈ ഇരുപത്തിമൂന്നാം തിയ്യതി പടിയൂർ പഞ്ചായത്തിനു സമീപമുള്ള വീടിൻ്റെ മുൻവാതിൽ കുത്തിത്തുറന്നു മോഷണം നടത്തിയും അരിപ്പാലത്ത് മറ്റൊരു വീട് കുത്തിത്തുറന്ന് സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച കേസ്സിലെ അന്വേഷണത്തിലാണ് ഇയാൾ അറസ്റ്റിലായത്.



ചൊവ്വാഴ്ച രാത്രി കൊടുങ്ങല്ലൂരിൽ നിന്നാണ് പ്രതിയെ സാഹസികമായി കസ്റ്റഡിയിലെടുത്തത്. ഇയാളുടെ പെൺസുഹൃത്തിനെ കാണാൻ എത്തിയപ്പോഴാണ് പോലീസിൻ്റെ കയ്യിൽ അകപ്പെട്ടത്. ഇൻസ്പെക്ടർ ഇ.ആർ.ബൈജു, ക്രൈം ടീം അംഗങ്ങളായ സീനിയർ സി.പി.ഒ സി.ജി.ധനേഷ്, ഇ.എസ്.ജീവൻ, സി.പി.ഒ കെ.എസ്.ഉമേഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.

അന്വേഷണ സംഘത്തിന് റൂറൽ എസ്.പി.യുടെ പ്രശംസ

വളരെ പ്രശംസനീയമായ പ്രവർത്തനമാണ് പ്രത്യേക അന്വേഷണ സംഘം നടത്തിയത്. പടിയൂരിലെ മോഷണത്തിന് കേസ് എടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് അരിപ്പാലത്തെ അടഞ്ഞുകിടന്ന വീട്ടിലും മോഷണം നടന്ന പരാതിയുമായി ഉടമ കാട്ടൂർ സ്റ്റേഷനിൽ എത്തിയത്. ഇതോടെ അടച്ചിട്ട വീടുകൾ കേന്ദ്രീകരിച്ച് കൂടുതൽ മോഷണങ്ങൾ നടന്നിട്ടുണ്ടാകാം എന്ന സംശയം അന്വേഷണ സംഘത്തിന് ഉണ്ടായത്.

ഇതനുസരിച്ച് ലഭ്യമായ സി.സി.ടി.വി ദൃശ്യങ്ങളും ഈ വഴികളിലൂടെ സഞ്ചരിച്ച വാഹനങ്ങളും കണ്ടെത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞും, അടുത്ത കാലങ്ങളിൽ പുറത്തറിഞ്ഞ മോഷണ സംഭവ സ്ഥലങ്ങളിലെ നാട്ടുകാരോട് രാത്രി സഞ്ചാരികളായവരെക്കുറിച്ച് ചോദിച്ചറിഞ്ഞും ശാസ്ത്രീയ തെളിവുകൾ കണ്ടെത്തിയും വിപുലമായ അന്വേഷണമാണ് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ നടത്തിയത്.

വളരെ ഉറപ്പേറിയ വാതിലുകളും ഗ്രിൽ ഡോറുകളും കമ്പിപ്പാര ഉപയോഗിച്ച് തകർത്താണ് ഇയാൾ മോഷണം നടത്തിയത്. സ്ഥിരം മോഷ്ടാക്കളാകുമെന്നായിരുന്നു ആദ്യ നിഗമനമെങ്കിലും പുതിയ ഒരാൾ ആയിക്കൂട എന്ന ചിന്തയാണ് പണത്തിനായി മോഷണം തിരഞ്ഞെടുത്ത വിനോദിനെ ദിവസങ്ങൾക്കുള്ളിൽ പിടികൂടാൻ അന്വേഷണ സംഘത്തിന് തുണയായത്.

വ്യക്തമായ ഒരു തെളിവും ഇല്ലാതിരുന്ന കേസ്സിൽ ഏറെ ശ്രമകരമായാണ് പ്രതിയിലേക്കെത്തിയത്. പ്രതിയേയും പെൺസുഹൃത്തിനേയും അന്വേഷണ സംഘം തന്ത്രപരമായി നിരീക്ഷിച്ചിരുന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page