ഇരിങ്ങാലക്കുട : സുരേഷ് ഗോപിക്ക് ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിൽ 13 016 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു , എൽഡിഎഫി നെ മൂന്നാം സ്ഥാനത്തേക്ക് പിൻതള്ളി കെ മുരളീധരൻ 46499 വോട്ടുകൾ നേടിയപ്പോൾ അഡ്വ വിഎസ് സുനിൽകുമാറിന് ലഭിച്ചത് 45022 വോട്ടുകൾ മാത്രമാണ്
സുരേഷ് ഗോപി (NDA) 59515 , അഡ്വ വി.എസ് സുനിൽകുമാർ (LDF) 45022 , കെ മുരളീധരൻ (UDF) 46499 , പ്രതാപൻ (indp) 313 അഡ്വ. പി കെ നാരായണൻ (BSP) ദിവാകരൻ പള്ളത്ത് (NLP) 118 എം എസ് ജാഫർ ഖാൻ 130 ജോഷി വില്ലടം (indp) 76 സുനിൽകുമാർ (indp) 313 മൊത്തം വോട്ട്152100, നോട്ട 1010, ടെൻഡർ വോട്ട് 1
2021 ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥി ഡോ ആർ ബിന്ദുവിന് ലഭിച്ചത് 62493 വോട്ടാണ്. ഭൂരിപക്ഷം 5949. യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന അഡ്വ തോമസ് ഉണ്ണിയാൻ 56544 വോട്ടുകൾ നേടി. എൻഡിഎ സ്ഥാനാർത്ഥിയായ ജേക്കബ് തോമസ് 34329 വോട്ടുകളും നേടിയിരുന്നു.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിൽ ബി ജെ പിക്ക് ലഭിച്ചതിനെക്കാൾ 25186 വോട്ടുകൾ ഇത്തവണ ലോകസഭ തിരഞ്ഞെടുപ്പിൽ നിയോജകമണ്ഡലത്തിൽ നിന്ന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാൾ നിയോജകമണ്ഡലത്തിൽ 17472 വോട്ടിന്റെ കുറവാണ് ഇത്തവണ എൽഡിഎഫിന്. യുഡിഎഫിന് 10045 വോട്ടിന്റെ കുറവും ഉണ്ടായി.
ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ കഴിഞ്ഞ തവണയെക്കാൾ കാൽ ലക്ഷത്തിന് മേൽ വോട്ട് വർദ്ധന സുരേഷ് ഗോപിക്ക് ലഭിച്ചിട്ടുണ്ടെങ്കിൽ, നിയോജകമണ്ഡലത്തിലെ പ്രബല സമുദായമായ ക്രിസ്തീയ വോട്ടുകളിലെ ഒരു ഭാഗം അങ്ങോട്ട് മറിഞ്ഞിട്ടുണ്ടാകും എന്ന് നിഗമനത്തിലാണ് മറ്റു രാഷ്ട്രീയ പാർട്ടികൾ.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb subscribe YouTube channel
https://www.youtube.com/@irinjalakudanews follow Instagram
https://www.instagram.com/irinjalakudalive