കരുവന്നൂർ : കരുവന്നൂർ സെൻ്റ് മേരീസ് പള്ളിയിൽ കത്തോലിക്ക കോൺഗ്രസ്സും അമല ആശുപത്രിയും സംയുക്തമായി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മുൻ സർക്കാർ ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കത്തോലിക്ക കോൺഗ്രസ് പ്രസിഡണ്ട് ജോസഫ് തെക്കൂടൻ അധ്യക്ഷനായിരുന്നു. ഡയറക്ടർ ഫാ. ഡേവിസ് കല്ലിങ്ങൽ മുഖ്യ പ്രഭാഷണം നടത്തി.
ആ ബാ ചാരിറ്റബിൾ സൊസൈറ്റി കൺവീനർ ജിജോ ജോസ് ക്യാമ്പിനെപറ്റി വിശദീകരിച്ചു. പള്ളി നടത്തുകൈക്കാരൻ ലൂയീസ് തരകൻ ആശംസകൾ നേർന്നു സംസാരിച്ചു. വൈസ് പ്രസിഡണ്ട് ഷാബു വിതയത്തിൽ സ്വാഗതവും പ്രോഗ്രാം കൺവീനർ ടോബി തെക്കൂടൻ നന്ദിയും പറഞ്ഞു.
ജനറൽ മെഡിസിൻ, ഗൈനക്കോളജി, സർജറി, കാർഡിയോളജി, ഇ.എൻ.ടി, ഓർത്തോ, കിഡ്നി എന്നീ ഏഴ് ചികിൽസാ വിഭാഗങ്ങളുടെ വിദഗ്ധരായ ഡോക്ടർമാരും അമല മെഡിക്കൽ ടീമും മെഗാ ക്യാമ്പിന് നേതൃത്വം നൽകി
പാപ്പ് സ്മിയർ ടെസ്റ്റ്, ഓഡിയോമെട്രി, ഇ.സി.ജി, ബി.പി, ഷുഗർ തുടങ്ങിയ ടെസ്റ്റുകളും പ്രത്യേകമായി കിഡ്നി സ്ക്രീനിംഗ് ടെസ്റ്റും ഉണ്ടായിരുന്നു. ക്യാമ്പിൽ 300-ളം പേർ പങ്കെടുത്തു. ക്ലാമ്പിൽ പങ്കെടുത്തവർ രോഗികൾക്ക് അമലയിലെ തുടർ ചികിൽസകൾക്ക് 40 ശതമാനം വരെ ഡിസ്ക്കൗണ്ട് നൽകുന്നതാണ്. ക്യാമ്പിൽ എല്ലാ പരിശോധനകളും മരുന്നുകളും സൗജന്യമായിരുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

