ഇരിങ്ങാലക്കുട : തൃശ്ശൂർ ജില്ലാ പഞ്ചായത്ത് ഗവൺമെന്‍റ് മാനസികാരോഗ്യകേന്ദ്രം, പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർസെക്കൻഡറി വിഭാഗം, കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്‍റ് കൗൺസിലിങ് സെൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന ‘സൗഹൃദസമേതം’ പദ്ധതിയുടെ ഭാഗമായി ഇരിങ്ങാലക്കുട ഗവൺമെന്‍റ് മോഡൽ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ‘ആത്മഹത്യയിൽ നിന്ന് ആത്മവിശ്വാസത്തിലേക്ക് ‘ ഏകദിന ശില്പശാല നഗരസഭ ചെയർപേഴ്സൺ സുജ സജീവ് കുമാർ ഉദ്ഘാടനം നിർവഹിച്ചു. തൃശ്ശൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രൻ അധ്യക്ഷത വഹിച്ചു.
സ്റ്റേറ്റ് കോഡിനേറ്റർ സിജി & എസി ഡോ. അസിം സി എം വിശിഷ്ടാതിഥി ആയിരുന്നു. ജില്ലാ കോഡിനേറ്റർ സിജി & എസി പ്രകാശ് ബാബു പി ഡി പദ്ധതി വിശദീകരിച്ചു. തുടർന്ന് തൃശ്ശൂർ ഗവൺമെന്റ് മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ റഹിമുദ്ദീൻ’ആത്മഹത്യയിൽ നിന്ന് ആത്മവിശ്വാസത്തിലേക്ക് ‘ എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു.
എറണാകുളം ആർ ഡി ഡി വഹീദ ടീച്ചർ, മുൻ വിദ്യാഭ്യാസ ഉപഡയറക്ടർ ടി വി മദനമോഹനൻ, ഹയർസെക്കൻഡറി ജില്ലാ കോർഡിനേറ്റർ വി എം കരീം, ഇരിങ്ങാലക്കുട ജിജി വിഎച്ച്എസ്എസ് പ്രിൻസിപ്പൽ ബിന്ദു പി ജോൺ, പിടിഎ പ്രസിഡന്റ് അനിൽകുമാർ പി കെ, എസ് എം സി ചെയർമാൻ ശരത് പി എൻ, എംപിടിഎ പ്രസിഡന്റ് ഗ്രീഷ്മ അനൂപ് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു
സിജി & എസി ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ല കൺവീനർ സരിത ടി എസ് സ്വാഗതവും, സിജി & എസി സ്റ്റേറ്റ് ഫാക്കൽറ്റി ഷീബ ജോസ് നന്ദിയും പറഞ്ഞു
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com