ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത കുറവ് – റേഷൻ കടകൾക്ക് മുന്നിൽ കോൺഗ്രസ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ ധർണ

ഇരിങ്ങാലക്കുട : ഭക്ഷ്യധാന്യങ്ങൾ ഇല്ലാത്ത അവസ്ഥയിൽ സംസ്ഥാനത്തെ റേഷൻ കടകളിൽവന്ന് മടങ്ങി പോകുന്ന ജനങ്ങളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കണമെന്ന് ആവശപ്പെട്ടു കൊണ്ടും സർക്കാരിന്റെ ഈ അനാസ്ഥയ്ക്കെതിരെ റേഷൻ കടകക്കു മുൻപിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ സംഘടിപ്പിച്ചു.

ചെട്ടിപ്പറമ്പിലുള്ള ജോജോയുടെ റേഷൻ കടയ്ക്ക് മുൻപിൽ നടന്ന ധർണ്ണ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സോമൻ ചിറ്റേത്ത് ഉദ്‌ഘാടനം ചെയ്തു. യോഗത്തിൽ മണ്ഡലം പ്രസിഡന്റ്‌ സി എസ് അബ്ദുൾ ഹഖ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. മുൻ ബ്ലോക്ക്‌ പ്രസിഡന്റ്‌ ടീ വി ചാർളി മുഖ്യ പ്രഭാഷണം നടത്തി.

ബ്ലോക്ക്‌ ഭാരവാഹികളായ ജോസഫ് ചാക്കോ, അഡ്വ വി സി വർഗീസ്, അസറുദ്ദീൻ കളക്കാട്ട്, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സനൽ കല്ലൂക്കാരൻ, മണ്ഡലം പ്രസിഡന്റ് ജോമോൻ, മണ്ഡലം ഭാരവാഹികളായ സിജു യോഹന്നാൻ, ജോസ് മാമ്പള്ളി, തോമസ് കോട്ടോളി, കുര്യൻ ജോസഫ്, സത്യൻ തേനാഴികുളം, കൗൺസിലർമാരായ ജസ്റ്റിൻ ജോൺ, ബിജു പോൾ അക്കരക്കാരൻ, ഒ എസ് അവിനാശ്, സന്തോഷ് ആലുക്കൽ, കെ കെ ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page