നടവരമ്പ് ഗവ. മോഡൽ ഹയർ സെക്കൻ്ററി സ്ക്കൂളിൽ പൂർവ്വ വിദ്യാർത്ഥികളുടെ “ശതസംഗമം 2025” ഏപ്രിൽ 5, 6 തീയതികളിൽ

ഇരിങ്ങാലക്കുട : നടവരമ്പ് ഗവ. മോഡൽ ഹയർ സെക്കൻ്ററി സ്ക്കൂളിൽ പൂർവ്വ വിദ്യാർത്ഥികളുടെ മഹാസംഗമം നടക്കുകയാണ്. ശതസംഗമം 2025 എന്നു പേരിട്ടിരിക്കുന്ന പരിപാടിയിൽ അയ്യായിരത്തിലധികം പൂർവ്വ വിദ്യാർത്ഥികൾ പങ്കെടുക്കുകയും തുടർച്ചയായ എഴുപതോളം പത്താംക്ലാസ്സ് വിദ്യാർത്ഥി ബാച്ചുകളുടെ സംഗമം ലോക റെക്കോർഡായി അടയാളപ്പെടുകയും ചെയ്യുന്നതാണ് എന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

ഏപ്രിൽ 5-ാ ം തീയതിയാണ് നടവരമ്പ് സ്കൂൾ ശതസംഗമത്തിന് വേദിയാകുന്നത്. ഓരോ ബാച്ചിലേയും പ്രതിനിധികളുടെ ചങ്ങല സെൽഫിയോടെയാണ് തുടക്കം. രാവിലെ 9.15 ന് പരിപാടി ആരംഭിക്കും. ലോക റെക്കോർഡിലേക്കുള്ള രജിസ്ട്രേഷൻ ഉദ്ഘാടനം കേരള കലാമണ്ഡലം മുൻ വൈസ്‌ചാൻസലറും പൂർവ്വ വിദ്യാർത്ഥിയുമായ ഡോ. നാരായണൻ നിർവ്വഹിക്കും. പൂർവ്വ വിദ്യാർത്ഥി സംഘടന സെക്രട്ടറി സി അനൂപ് അദ്ധ്യക്ഷത വഹിക്കും.

ഉച്ചതിരിഞ്ഞ് 2.00 നു തുടങ്ങുന്ന പൂർവ്വ വിദ്യാർത്ഥികളുടെ കലാപരിപാടികൾ രാത്രി 10.00 മണി വരെ തുടരുന്നതാണ്.



ഏപ്രിൽ 6-ാ ം തീയതി ഞായറാഴ്‌ച വൈകീട്ട് 4.00 ന് സാംസ്കാരിക സമ്മേളനം ബഹു. വിശിഷ്ടാതിഥികളായി റവന്യൂ മന്ത്രി സിനിമാ രാജൻ ഉദ്ഘാടനം ചെയ്യും. സംവിധായകൻ കവിയും ഗാനരചയിതാവുമായ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ എന്നിവർ സംബന്ധിക്കും.

ഐഡിയ സ്റ്റാർസിംഗർ ഫെയിം ദുർഗ്ഗ വിശ്വനാഥ് നയിക്കുന്ന ഗാനമേളയും തുടർന്ന് പൂർവ്വ വിദ്യാർത്ഥികളുടെ കലാപരിപാടികളും ഉണ്ടായിരിക്കും. അന്ന് രാവിലെ നടക്കുന്ന ഗുരുവന്ദനം പരിപാടിയിൽ ഏറ്റവും സീനിയറായ പൂർവ്വകാല അദ്ധ്യാപകർക്ക് സവിശേഷമായ ആദരം സമർപ്പിക്കുന്നതാണ്. “ശതസംഗമം 2025 എന്ന പേരിൽ സ്‌മരണികയും പുറത്തിറക്കുന്നുണ്ട്


ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ ചേർന്ന വാർത്ത സമ്മേളനത്തിൽ “ശതസംഗമം 2025” ചെയർമാൻ ഡോ. കെ ടി നാരായണൻ (മുൻ വൈസ് ചാൻസലർ , കേരള കലാമണ്ഡലം), പ്രസിഡൻ്റ് – പ്രദീപ് മേനോൻ (പൂർവ്വ വിദ്യാർത്ഥി സംഘടന), ജനറൽ കൺവീനർ സി ബി ഷക്കീല ടീച്ചർ, സെക്രട്ടറി സി അനൂപ് (പൂർവ്വ വിദ്യാർത്ഥി സംഘടന), ചെയർമാൻ ബാലകൃഷ്ണൻ അഞ്ചത്ത് (പ്രോംഗ്രാം കമ്മിറ്റി), വേൾഡ് റെക്കോർഡ് കമ്മിറ്റി ചെയർമാൻ സുധീപ് ടി മേനോൻ, സോവനീയർ ചെയർമാൻ ശശി ചിറക്കൽ.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page