ശിശുദിനാഘോഷത്തിൽ കൈനിറയെ സമ്മാനവുമായി സെന്‍റ് മേരീസ് ഹയർ സെക്കണ്ടറി എൻ എസ് എസ് യൂണിറ്റ്

ഇരിങ്ങാലക്കുട : ശിശുദിനാഘോഷത്തിൽ സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി കൈ നിറയെ സമ്മാനവുമായി സെന്‍റ് മേരീസ് ഹയർ സെക്കണ്ടറി എൻ എസ് എസ് യൂണിറ്റ് അംഗങ്ങൾ മുരിയാട് പഞ്ചായത്ത് 12-ാം വാർഡ് 95-ാം നമ്പർ അംഗൻവാടിയിലെത്തി കുട്ടികൾക്ക് മധുര പലഹാരങ്ങളും കളി കോപ്പുക്കളും പന്തുകളും നൽകുകയും, വിവിധ പരിപാടികൾ നടത്തുകയും ചെയ്തു.

പഞ്ചായത്ത് അംഗം തോമസ് തൊകലത്ത് ഉദ്ഘാടനം ചെയ്ത ശിശുദിനാഘോഷ പരിപാടികൾക്ക് എൻ എസ് എസ് യൂണിറ്റ് കോഡിനേറ്റർ ജൂബി ടീച്ചറും, ജാൻസി ടീച്ചറും നേതൃത്വം നൽകി. അംഗൻവാടി ടീച്ചർ ബിന്ദു അനിൽ ക്കുമാർ, ആശ വർക്കർ രാജി സന്തോഷ്, കുടുംബശ്രീ പ്രവർത്തകരായ സെനു രവി, റിജി റോയ്, അംഗൻവാടി വർക്കർ രമ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page