സംവിധായകൻ മോഹൻ അനുസ്‌മരണം ഇന്ന് 3.30ന് ഇരിങ്ങാലക്കുട നക്കര കോംപ്ലക്സിലെ എസ് & എസ് ഹാളിൽ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ സംവിധായകൻ മോഹന്റെ അനുസ്മ‌രണം സെപ്റ്റംബർ 4 ബുധനാഴ്ച ഉച്ചക്ക് 3.30ന് ഇരിങ്ങാലക്കുട ടൌൺ ഹാളിനു എതിർ വശമുള്ള നക്കര കോംപ്ലക്സിലെ എസ് & എസ് ഹാളിൽ നടക്കുന്ന അനുസ്മരണയോഗത്തിൽ സംവിധായകൻ കമൽ, മോഹനുമൊത്ത് പ്രവർത്തിച്ചിട്ടുള്ള ശബ്ദലേഖകൻ ടി കൃഷ്ണനുണ്ണി, പതിമൂന്ന് ചിത്രങ്ങളിൽ അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ച എൻ മുരളീധരൻ, തിരക്കഥാകൃത്ത് പി കെ ഭരതൻമാസ്റ്റർ, മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ എം പി സുരേന്ദ്രൻ, പ്രൊഫ ജോർജ്ജ് എസ് പോൾ, തൃശ്ശൂർ ഐഎഫ്എഫ്ടി ഡയറക്ടർ ചെറിയാൻ ജോസഫ്, സംവിധായകൻ ജിതിൻ രാജ് തുടങ്ങിയവർ പങ്കെടുക്കും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page