ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയുടെ പുതിയ ചെയർപേഴ്‌സനായി യു.ഡി.എഫിലെ മേരികുട്ടി ജോയിയെ തിരഞ്ഞെടുത്തു. മേരിക്കുട്ടി ജോയ് അധികാരമേറ്റു. മേരിക്കുട്ടി ജോയ് രണ്ടാം തവണയാണ് മുനിസിപ്പൽ ചെയർപേഴ്സനാകുന്നത്. നഗരസഭാ 17 -ാം വാർഡ് കൗൺസിലർ ആണ്. യു.ഡി.എഫ്. ധാരണയനുസരിച്ച് സുജാ സഞ്ജീവ്കുമാർ രാജിവെച്ച ഒഴിവിലായിരുന്നു തിരഞ്ഞെടുപ്പ്. സത്യപ്രതിജ്ഞ ചെയ്ത് മേരിക്കുട്ടി ജോയ് അധികാരമേറ്റു.
മേരിക്കുട്ടി ജോയിക്ക് 17 വോട്ടു കളും എൽ.ഡി.എഫ്. സ്ഥാനാർഥി അഡ്വ. കെ.ആർ. വിജയയ്ക്ക് 15 വോട്ടുകളുമാണ് ലഭി ച്ചത്. എട്ട് വോട്ടുകൾ അസാധുവായി. ഡെപ്യൂട്ടി കളക്ടർ (എൽ. ആൻഡ് എ.) കെ. ശാന്തകുമാരിയായിരുന്നു റിട്ടേണിങ് ഓഫീസർ. 41 അംഗ ഭരണസമിതിയിൽ യു.ഡി.എഫിന് 17 ഉം എൽ.ഡി. എഫിന് 16 ഉം ബി.ജെ.പി.ക്ക് എട്ടും അംഗങ്ങളുമാണുള്ളത്.
രണ്ടാം റൗണ്ടിൽ ബി.ജെ.പി.യുടെ ഏഴ് അംഗങ്ങളുടെയും എൽ.ഡി.എഫിലെ ഒരംഗത്തിന്റെയും അടക്കം എട്ട് വോട്ടുകൾ അസാധുവായി. ബി.ജെ.പി അംഗം സരിതാ സുഭാഷ് ആരോഗ്യപരമായ കാരണങ്ങളാൽ രണ്ടാം റൗണ്ട് വോ ട്ടെടുപ്പിൽ പങ്കെടുക്കാതെ മടങ്ങി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com