ഇരിങ്ങാലക്കുട : വല്ലക്കുന്ന് സെന്‍റ് അല്‍ഫോണ്‍സ ദൈവാലയത്തില്‍ ജൂലൈ 28 ന് നടക്കുന്ന ഊട്ടുതിരുന്നാളിന്റെ ഒരുക്കങ്ങൾ പൂർത്തിയയായി. നേര്‍ച്ച ഊട്ടിനുള്ള പച്ചക്കറി വിഭവങ്ങൾ വല്ലക്കുന്ന് സെന്‍റ് അല്‍ഫോണ്‍സ ദൈവാലയത്തിലെ വികാരി.ഫാ. ജോസഫ് മാളിയേക്കല്‍ വെഞ്ചിരിച്ചു. അല്‍ഫോണ്‍സാമ്മ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടതിനു ശേഷം വിശുദ്ധയുടെ നാമധേയത്തില്‍ ലോകത്തില്‍ ആദ്യമായി സ്ഥാപിതമായ വല്ലക്കുന്ന് സെന്‍റ് അല്‍ഫോണ്‍സ ദൈവാലയത്തില്‍ ഊട്ടു തിരുന്നാളിന്‍റെ ഭാഗമായി വെള്ളിയാഴ്ച രാവിലെ 7.30 മുതല്‍ ഉച്ചക്ക് 3.00 മണിവരെയാണ് നേര്‍ച്ച ഊട്ട്.
നവനാള്‍ ദിനമായ ജൂലൈ 19 മുതല്‍ 27 വരെ എല്ലാ ദിവസവും വൈകീട്ട് 5.30ന് വിശുദ്ധ കുര്‍ബ്ബാന നൊവേന, പ്രദക്ഷിണം, തിരുശേഷിപ്പ്, വന്ദനം, ആശിര്‍വാദം എന്നിവ നടത്തപ്പെടുന്നതാണ്. തിരുന്നാള്‍ ദിനമായ ജൂലൈ 28 വെള്ളിയാഴ്ച രാവിലെ 6.30, 8.30, 10.30 വൈകീട്ട് 5.00 മണിഎന്നീ സമയങ്ങളില്‍ വിശുദ്ധ കുര്‍ബ്ബാന ഉണ്ടായിരിക്കുന്നതാണ്. രാവിലെ 10.00 നുള്ള ആഘോഷമായ തിരുന്നാള്‍ പാട്ട് കുര്‍ബ്ബാനയ്ക് സെന്‍റ് സേവിയേഴ് സ്കൂൾ പീച്ചാനിക്കാട് ഫാ.വിനില്‍ കുരിശുംതറ CFM മുഖ്യകാര്‍മികത്വം വഹിക്കുന്നതും, ദീപിക മാര്‍ക്കറ്റിംഗ് കോ-ഓര്‍ഡിനേറ്റര്‍ ഫാ.ജിയോ ചെരടായി വചന സന്ദേശം നല്‍കുന്നതുമായിരിക്കും
ജൂലൈ 29 ശനിയാഴ്ച വൈകീട്ട് 5.30ന് മരിച്ചവര്‍ക്കു വേണ്ടിയുള്ള കുര്‍ബ്ബാനയും ഉണ്ടായിരിക്കുന്നതാണ്. നേര്‍ച്ച ഊട്ടിന്‍റെ ഭാഗമായി വിപുലമായ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ച് വരുന്നു. ഏകദേശം 30,000 പേര്‍ നേര്‍ച്ച ഊട്ടില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൈക്കുഞ്ഞുള്ള അമ്മമാര്‍ക്കും വാര്‍ദ്ധക്യ സഹജമായ അസുഖമുള്ളവര്‍ക്കും നേര്‍ച്ച ഊട്ടില്‍ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. തിരുന്നാള്‍ ദിനം കുഞ്ഞുങ്ങള്‍ക്ക് ചോറൂണിനും, അമ്മ തൊട്ടിലില്‍ സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുന്നതിനും, അടിമവെയ്ക്കലിനും സൗകര്യം ഒരുക്കിയിട്ടുണ്ട്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com