ഇരിങ്ങാലക്കുട : ഭാരതീയ വിദ്യാഭവനിൽ സ്കൂൾ പാർലമെന്ററി തിരഞ്ഞെടുപ്പ് ‘ക്ലിക്ക് & ക്ലിഞ്ച് – 24’ നടന്നു. സ്കൂൾ ലീഡർ, അസിസ്റ്റന്റ് ലീഡർ എന്നീ സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പാണ് നടന്നത്. തിരഞ്ഞെടുപ്പ് നടത്തുന്നതിനായുള്ള സോഫ്റ്റ്‌വെയർ, സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ നിഹാൽ സുദേഷാണ് വികസിപ്പിച്ചെടുത്തത് എന്നത് ഏറെ ശ്രദ്ധ നേടി.
ഈ സോഫ്റ്റ്‌വെയറിന്റെ സഹായത്തോടുകൂടി ഇലക്ഷൻ കുറ്റമറ്റതാക്കാനും സമയബന്ധിതമായി പൂർത്തിയാക്കാനും സാധിച്ചു. തിങ്കളാഴ്ച രാവിലെ 9.30 ന് ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് 3.45ന് അവസാനിച്ചു. ആറാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാർത്ഥികളും വോട്ട് രേഖപ്പെടുത്തി.
പ്രിൻസിപ്പൽ ബിജു ഗീവർഗീസ്, വൈസ് പ്രിൻസിപ്പൽ ശോഭാ ശിവാനന്ദരാജൻ, അധ്യാപകരായ സുജാത, അഞ്ജു, നിഷ നായർ, റോസ്മി, മെറീന, സവിത, ജോസി, നിഷ മുരളി, സജു, വിദ്യാർത്ഥികളായ നിഹാൽ, ദേവർഷ് എന്നിവരടങ്ങിയ ഇലക്ഷൻ കമ്മിറ്റിയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.
സ്കൂളിലെ ഐ ടി വിഭാഗവും ലാബ് അസിസ്റ്റന്റ്മാരും പ്രവർത്തനങ്ങളിൽ പങ്കുചേർന്നു. കുട്ടികൾക്ക് നാമനിർദ്ദേശം സമർപ്പിക്കാനും പിൻവലിക്കാനും നേരത്തേ അവസരം നൽകിയിരുന്നു. ‘മീറ്റ് ദ കാൻഡിഡേറ്റ് ‘ പരിപാടിയും നടത്തിയിരുന്നു. സ്കൂൾ ലീഡർ സ്ഥാനത്തേക്ക് 10 പേരും അസിസ്റ്റന്റ് ലീഡർ സ്ഥാനങ്ങളിലേക്ക് 6 പേരുമാണ് മത്സരിച്ചത്. ചൊവ്വാഴ്ച രാവിലെ നടന്ന ഫലപ്രഖ്യാപനസമ്മേളനത്തിൽ വിജയികളെയും നിഹാലിനെയും അനുമോദിച്ചു.
വൈസ് ചെയർമാൻ സി നന്ദകുമാർ, സെക്രട്ടറി വി രാജൻ, പ്രിൻസിപ്പൽ ബിജു ഗീവർഗീസ്, വൈസ് പ്രിൻസിപ്പൽ ശോഭാ ശിവാനന്ദരാജൻ പിടിഎ പ്രസിഡണ്ട് അബിൻ വെള്ളാനിക്കാരൻ, പിടിഎ സെക്രട്ടറി ലക്ഷ്മി മേനോൻ എന്നിവർ പങ്കെടുത്തു. മിന്ന മേരിബാബു, ശിവകേശവ് എന്നിവർ സ്കൂൾ ലീഡർമാരായും നന്ദന ജെ, വൈഭവ് ഗിരീഷ് എന്നിവർ അസിസ്റ്റന്റ് ലീഡർമാരായും തിരഞ്ഞെടുക്കപ്പെട്ടു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

