ശ്രീരാമചരിതം നങ്ങ്യാർക്കൂത്ത് തൃശൂർ ബ്ലാക്ക് ബോക്സ് തിയേറ്ററിൽ ശനിയാഴ്ച വൈകീട്ട് 6.30ന്

അവതരണം : നവനീതം കൾച്ചറൽ ട്രസ്റ്റിന്റെ പ്രതിമാസ നൃത്തപരമ്പര ‘തൗര്യത്രികം’ കേരള സംഗീത നാടക അക്കാദമി ബ്ലാക്ക് ബോക്സ് തിയേറ്ററിൽ ശനിയാഴ്ച വൈകീട്ട് 6.30ന് നടക്കും. കലാസന്ധ്യയിൽ കലാമണ്ഡലം സീതാലക്ഷ്മി ശ്രീരാമചരിതം നങ്ങ്യാർക്കൂത്തിലെ സീതാസ്വയംവരം കഥാഭാഗം അവതരിപ്പിക്കും.

കേരള കലാമണ്ഡലത്തിലെ കൂടിയാട്ടം ബിരുദാനന്തരബിരുദ വിദ്യാർഥിനിയായ സീതാലക്ഷ്മി കൂടിയാട്ടം ആചാര്യൻ ഗുരു കലാമണ്ഡലം രാമൻ ചാക്യാരുടെ ശിഷ്യയാണ്. സാംസ്കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെല്ലോഷിപ്പും ഉന്നതവിദ്യാ ഭ്യാസവകുപ്പ് നൽകുന്ന മുഖ്യമന്ത്രിയുടെ വിദ്യാർഥിപ്രതിഭാ പുരസ്സാരവും ലഭിച്ചിട്ടുണ്ട്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page