കാർഷിക ഗ്രാമ വികസന ബാങ്ക് 20 കോടി രൂപ വായ്പ നൽകും – പ്രഖ്യാപനം ബാങ്കിൻ്റെ 53-ാം വാർഷിക പൊതുയോഗത്തിൽ

ഇരിങ്ങാലക്കുട : മുകുന്ദപുരം താലൂക്ക് വ്യാപകാതിർത്തിയായിട്ടുള്ള ഇരിങ്ങാലക്കുട സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് 2024- 2025 വർഷം 20 കോടി രൂപ വായ്പ നൽകുമെന്ന് ബാങ്ക് പ്രസിഡണ്ട് തിലകൻ പൊയ്യാറ പറഞ്ഞു. ബാങ്കിൻ്റെ 53-ാം വാർഷിക പൊതുയോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വൈസ് പ്രസിഡണ്ട് രജനി സുധാകരൻ, ഡയറക്ടർമാരായ കെ.എൽ. ജെയ്സൺ, എ.സി. സുരേഷ്, ഇ.വി. മാത്യൂ, സെക്രട്ടറി കെ.എസ്. ശ്രീജിത്ത് എന്നിവർ സംസാരിച്ചു. എസ്.എസ് എൽ.സി. , പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്ക് ക്യാഷ് അവാർഡും , ഉപഹാരവും നൽകി അനുമോദിച്ചു.

ബാങ്ക് ഡയറക്ടർമാരായ കെ.കെ. ശോഭനൻ, കെ. ഗോപാലകൃഷ്ണൻ, എം.കെ. കോരൻ, ഇന്ദിര ഭാസി, പ്രിൻസൻ തയ്യാലക്കൽ കെ. ഹരിദാസ്, വി.ജി. ജയലളിത എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page