ഇരിങ്ങാലക്കുട : ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മറ്റി ഭാരവാഹികൾ ചുമതലയേറ്റു. രാജീവ് ഗാന്ധി മന്ദിരത്തിൽ വച്ച് നടന്ന ചടങ്ങ് കെ പി സി സി മുൻ ജനറൽ സെക്രട്ടറി എം പി ജാക്‌സൺ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അബ്‌ദുൾ ഹക്ക് മാസ്റ്റർ അധ്യക്ഷത വഹിച്ച
ചടങ്ങിൽ മുൻ എം പി സാവിത്രി ലക്ഷ്മണൻ മുഖ്യാതിഥി ആയി. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് സോമൻ ചിറ്റേത്ത്, മുനിസിപ്പൽ ചെയർപേഴ്‌സൺ മേരിക്കുട്ടി ജോയ്, മുൻ ബ്ലോക്ക് പ്രസിഡന്റ് ടി വി ചാർളി, മണ്ഡലം വൈസ് പ്രസിഡന്റ് ശ്രീറാം ജയബാലൻ, സെക്രട്ടറി എ.സി സുരേഷ് തുടങ്ങിയവർ ആശംസകൾ നേർന്നു.
കോൺഗ്രസ്സ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മറ്റി ഭാരവാഹികൾ : മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ ഹഖ് സി എസ്, വൈസ് പ്രസിഡണ്ട്മാർ ധർമ്മജൻ, ശ്രീരാം ജയപാലൻ, കുമാരി വേലായുധൻ, ജയ്സൺ പാറേക്കാടൻ, സിജു യോഹന്നാൻ, ബിജു പോൾ അക്കരക്കാരൻ, വിജേഷ് ഇളയിടത്ത്
ട്രഷറർ തോമസ് കോട്ടോളി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

