ചേലൂർ : ചേലൂർ സെൻ്റ് മേരീസ് ദൈവാലയത്തിൽ പരിശുദ്ധ അമലോത്ഭവ മാതാവിൻ്റെ സ്വർഗ്ഗാരോപണ തിരുനാളും ഊട്ടുനേർച്ചയും ആഗസ്റ്റ് 13, 14, 15 ആഘോഷിക്കുന്നു. വികാരി ഫാ. അഡ്വ. തോമസ് പുതുശ്ശേരിയുടെ കാർമികത്വത്തിൽ ബുധനാഴ്ച തിരുനാൾ കൊടികയറ്റം നടന്നു.
തുടർന്ന് പ്രസുദേന്തി വാഴ്‌ച, ലദീഞ്ഞ്, നൊവേന ആഘോഷമായ കുർബ്ബാന എന്നിവയുമുണ്ടായി. ഓഗസ്റ്റ് 14 വ്യാഴാഴ്ച രാവിലെ 6.30 ന് ലദീഞ്ഞ്, നൊവേന, ആഘോഷമായ കുർബ്ബാന ഉണ്ടാകും, ഫാ. ജോയ് പീണിക്കപറമ്പിൽ സി എം ഐ കാർമ്മികനാകും.
തിരുനാൾ ദിനമായാ ഓഗസ്റ്റ് 15 വെള്ളിയാഴ്ച രാവിലെ 6.30 ന് ദിവ്യബലി, ദിവ്യബലിക്ക് ശേഷം തിരുനാൾ പ്രദക്ഷിണവും ഉണ്ടാകും. 9.30 ന് ദേശീയ പതാക വന്ദനം, നേർച്ച ഊട്ട് വെഞ്ചിരിപ്പ് എന്നിവയും 10 മണിക്ക് ആഘോഷമായ തിരുനാൾ കുർബ്ബാനയും ഉണ്ടാകും. ഫാ. ഷൈജു പെരുമ്പെട്ടിക്കുന്നേൽ മുഖ്യകാർമ്മികൻ ആയിരിക്കും. ഫാ. ജോജു കോക്കാട്ട് തിരുനാൾ സന്ദേശം നൽകും. ഫാ. സീമോൻ കാഞ്ഞിത്തറ സഹ കാർമ്മികനാകും.
സ്വർഗ്ഗാരോപണ തിരുനാളിന്റെയും ഊട്ടു നേർച്ചയുടെയും ഒരുക്കങ്ങൾ എല്ലാം പൂർത്തിയായി വരുന്നതായി ചേലൂർ സെൻ്റ് മേരീസ് ദൈവാല വികാരി ഫാ. അഡ്വ. തോമസ് പുതുശ്ശേരി, കൺവീനർ സിബിൻ മണാത്ത് , കൈക്കാരന്മാരായ ജോണി കൊടലിപറമ്പിൽ, വർഗീസ് കൂ അലക്‌സ് ചെറുവത്തൂർ എന്നിവർ അറിയിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

