എൻ.എൻ പിള്ളയെ ഓർക്കുമ്പോൾ

ഓർമ്മ ദിനം : മലയാളത്തിലെ ഏഴോ എട്ടോ അതിപ്രശ്സ്തരായ നാടകകാരന്മാരിൽ ഒരാളായിരുന്ന എൻ.എൻ. പിള്ള ഓർമ്മയായിട്ട് ഈ വർഷം നവമ്പർ 19 ന് മുപ്പത് വർഷം തികയുകയാണ്. നാടകൃത്ത്, സംവിധായകൻ, നടൻ, തിരക്കഥാകൃത്ത്, ഗാനരചയിതാവ് എന്നിങ്ങനെ കലയുടെ വിവിധ മേഖലകളിൽ നിറഞ്ഞാടിയ പ്രതിഭാശാലിയായിരുന്നു എൻ.എൻ. പിള്ള.

ഇത് കൂടാതെ ഏകാങ്ക നാടകങ്ങൾ, റേഡിയോ നാടകങ്ങൾ എന്നിവയും അദ്ദേഹം രചിച്ചിട്ടുണ്ട്. ക്രോസ്ബെൽട്ട്, കാപാലിക , ഈശ്വരൻ അറസ്റ്റിൽ, വിഷമവൃത്തം എന്നിവ അദ്ദേഹത്തിൻ്റെ പ്രസിദ്ധമായ രചനകളിൽ ചിലതു മാത്രമാണ്. സാമൂഹൃതിന്മകൾക്ക് നേരെയുള്ള മുനകൂർപ്പിച്ച വിമർശനം പിള്ളയുടെ നാടകങ്ങളുടെ പ്രത്യേകതയായിരുന്നു.

നേതാജി സുഭാഷ് ചന്ദ്രബോസിൻ്റെ നേതൃത്വത്തിലുള്ള ഐ.എൻ.എ യിൽ ചേർന്ന് പ്രവർത്തിക്കുകയും അതുവഴി സ്വാതന്ത്ര്യസമരത്തിലും അദ്ദേഹം തൻ്റെ നിർണ്ണായകമായ സാന്നിദ്ധ്യം അടയാളപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

കേന്ദ്ര-കേരള സർക്കാരുകളുടെയും, സാഹിത്യ അക്കാദമി, സംഗീതനാടക അക്കാദമി, സാഹിത്യപ്രവർത്തക സഹകരണ സംഘം തുടങ്ങിയ സ്ഥാപനങ്ങളുടേതുമുൾപ്പെടെയുള്ള അനേകം പുരസ്കാരങ്ങൾക്ക് എൻ.എൻ. പിള്ള അർഹനായിട്ടുണ്ട്. “ഞാൻ” എന്ന അദ്ദേഹത്തിൻ്റെ ആത്മകഥയും വായനക്കാരെ വളരെയധികം ആകർഷിച്ചതാണ്.

അതിപ്രശസ്തനായ ഈ കലാകാരൻ്റെ അസ്തമിക്കാത്ത സ്മരണയ്ക്കു മുമ്പിൽ കലാസദനം –സർഗ്ഗസംഗമം പ്രവർത്തകർ ആദരപൂർവ്വം ശിരസ്സു കുനിക്കുന്നു.

കലാസദനം – സർഗ്ഗസംഗമം കമ്മറ്റി, കാട്ടൂർ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page