ഇരിങ്ങാലക്കുട : നാദോപാസന ഇരിങ്ങാലക്കുടയും ശ്രീകണ്ഠേശ്വരം ശിവക്ഷേത്രവും സംയുക്തമായി സംഘടിപ്പിക്കുന്ന ശിവരാത്രി നൃത്ത്യോത്സവം 2026 ഫെബ്രുവരി 7 മുതൽ 13 വരെ ഏഴ് ദിവസം ആഘോഷിക്കും. ഇരിങ്ങാലക്കുട ശ്രീകണ്ഠേശ്വരം ശിവക്ഷേത്രത്തിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിലാണ് നൃത്തപരിപാടികൾ അരങ്ങേറുക. എല്ലാ ദിവസവും വൈകിട്ട് 6.30 മുതലാണ് പരിപാടികൾ ആരംഭിക്കുക.
ഫെബ്രുവരി 7 ശനിയാഴ്ച വൈകുന്നേരം 6.00 മണിക്ക് ബഹുമാനപ്പെട്ട ഉന്നത വിദ്യാഭ്യാസ–സാമൂഹ്യ ക്ഷേമവകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നൃത്തോത്സവം ഉദ്ഘാടനം ചെയ്യും. നാദോപാസന ഇരിങ്ങാലക്കുട വർഷങ്ങളായി ഏപ്രിൽ മാസത്തിൽ നടത്തിവരുന്ന സ്വാതി തിരുനാൾ നൃത്തസംഗീതോത്സവം, നവരാത്രിയോ ടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഒൻപത് ദിവസത്തെ നവരാത്രി സംഗീതോത്സവം, അഖിലേന്ത്യതലത്തിൽ നടത്തുന്ന കർണാടക സംഗീത മത്സരം, കഴിഞ്ഞ മൂന്നു വർഷമായി സംഘടിപ്പിച്ചുവരുന്ന സോപാന സംഗീതോത്സവം, മാർഗഴി സംഗീതോത്സവം എന്നിവയ്ക്ക് പുറമെ കഴിഞ്ഞ മൂന്നു വർഷമായി ശിവരാത്രി നൃത്തോത്സവവും സംഘടിപ്പിച്ചു വരികയാണ്.
നൃത്തോത്സവത്തിന്റെ ഭാഗമായി ഫെബ്രുവരി 7-ന് ശ്രുതി തമ്പുരാട്ടി (തിരുവനന്തപുരം) അവതരിപ്പിക്കുന്ന ഭരതനാട്യത്തോടെ പരിപാടികൾക്ക് തുടക്കമാകും. ഫെബ്രുവരി 8-ന് അതിര രാജു, ഫെബ്രുവരി 9-ന് ദിവ്യ വേണുഗോപാൽ (ചെന്നൈ), ഫെബ്രുവരി 10-ന് അതിര ശങ്കർ എന്നിവർ ഭരതനാട്യം അവതരിപ്പിക്കും.
ഫെബ്രുവരി 11-ന് സൗപർണിക നമ്പ്യാർ കുച്ചിപ്പുടിയും ഫെബ്രുവരി 12-ന് കല്യാണി മേനോൻ ഹരികൃഷ്ണൻ മോഹിനിയാട്ടവും അവതരിപ്പിക്കും. ഫെബ്രുവരി 13-ന് മായാവിനായനും സംഘവും (ചെന്നൈ) അവതരിപ്പിക്കുന്ന ഭരതനാട്യത്തോടെയാണ് നൃത്തോത്സവത്തിന് സമാപനം കുറിക്കുക.
പ്രശസ്ത കലാകാരികളുടെ അവതരണങ്ങൾ ഉൾക്കൊള്ളുന്ന ശിവരാത്രി നൃത്ത്യോത്സവം കലാസ്വാദകർക്കായി അപൂർവ അനുഭവമാകുമെന്ന് സംഘാടകർ അറിയിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

