ഇരിങ്ങാലക്കുട : പുല്ലൂർ ശിവ വിഷ്ണുക്ഷേത്രത്തിലെ ഈ വർഷത്തെ ശ്രീമദ് ഭാഗവത സപ്താഹയജ്ഞം ഫെബ്രുവരി 8 ഞായറാഴ്ച വൈകിട്ട് 6 മണിക്ക് ഭാഗവത മാഹാത്മ്യത്തോടുകൂടി ആരംഭിക്കുന്നു.
ഭാഗവത ആചാര്യ ബ്രഹ്മശ്രീ വെൺമണി പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ നടക്കുന്ന ഭാഗവത സപ്താഹയജ്ഞം ഫെബ്രുവരി 15 ഓടുകൂടി പരിസമാപ്തി കുറിക്കുകയും കൂടാതെ ഗുരുവായൂരിൽ വച്ച് നടന്ന വൈകുണ്ഡാമൃതം നാരായണീയ മഹോത്സവത്തിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും ആചാര്യൻമാർക്കുള്ള ആദരവും ഇരിങ്ങാലക്കുട സാന്ത്രാനന്ദം നാരായണീയ സമിതിയുടെ ആഭിമുഖ്യത്തിൽ ഈ സദസ്സിൽ വച്ച് ഫെബ്രുവരി 8 ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് നടത്തുന്നു.
സാന്ത്രാനന്തം ചെയർമാൻ സന്തോഷ് ചെറാക്കുളം ഉദ്ഘാടനം നിർവഹിക്കുന്ന യോഗത്തിൽ ബ്രഹ്മശ്രീ പാമ്പുമേക്കാട്ട് ജാതവേദൻ നമ്പൂതിരി മുഖ്യാതിഥി ആയിരിക്കും.
തുടർന്ന് 5 30ന് ഭാഗവത സപ്താഹയജ്ഞം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ നഗരമണ്ണ് വിക്രമൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. ബ്രഹ്മശ്രീ പാമ്പുമേക്കാട്ട് ജാതവേദന നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തും.
ഫെബ്രുവരി 15ന് ശിവരാത്രി മഹോത്സവത്തിൽ തട്ടകത്തെ കലാപ്രതിഭകൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ, ഫെബ്രുവരി 16ന് വൈകിട്ട് 7 മണിക്ക് ദേവാസുതം സ്കൂൾ ഓഫ് മ്യൂസിക് അവതരിപ്പിക്കുന്ന സംഗീതാഅർച്ചന. രാവിലെ 8ന് സുഗതൻ പൊറത്തിശ്ശേരി അവതരിപ്പിക്കുന്ന അച്ഛന്റെ പൊന്നുമക്കൾ കഥാപ്രസംഗം എന്നിവരങ്ങേറും.
ഫെബ്രുവരി 17 വിഷ്ണു ഭഗവാന്റെ പ്രതിഷ്ഠാദിന മഹോത്സവത്തോടനുബന്ധിച്ച് രാവിലെ എട്ടുമണിക്ക് പഞ്ചകവ്യ നവാഭിഷേക പൂജകൾ തുടർന്ന് 9 മണിക്ക് നീരജ് മേനോൻ ഇരിങ്ങാലക്കുടയുടെ പ്രമാണികത്വത്തിൽ 25 ൽ പരം കലാകാരന്മാർ അണിനിരക്കുന്ന പഞ്ചാരിമേളം, തുടർന്ന് അന്നദാനം വൈകിട്ട് 6 30ന് സോപാനസംഗീതം, ഏഴിന് കലാനിലയം മനോജും സംഘവും അവതരിപ്പിക്കുന്ന സന്താനഗോപാലം കഥകളി എന്നീ പരിപാടികൾ അരങ്ങേറും.
ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ ചേർന്ന വാർത്താ സമ്മേളനത്തിൽ ക്ഷേത്രം ക്ഷേത്രം ഊരാളൻ വിശാഖൻ നമ്പൂതിരി പടിയൂർമന, ക്ഷേത്രം സെക്രട്ടറി രുദ്രൻ വാരിയർ, ക്ഷേത്രം മേൽശാന്തി സുജയ് നമ്പൂതിരി പടിയൂർ മന, സാന്ത്രാനന്തം നാരായണീയസമിതിക്ക് വേണ്ടി കോഡിനേറ്റർ ജിതാ ബിനോയ് കുഞ്ഞലിക്കാട്ടിൽ, ജോയിന്റ് കൺവീനർ സുചിത്ര വിനയൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

