ഇരിങ്ങാലക്കുട : സഹകരണ ബാങ്കിംഗ് രംഗത്തും കേരള രാഷ്ട്രീയത്തിലും ഏറെ കോളിളക്കം സൃഷ്ടിച്ച കരുവന്നൂർ സർവീസ് സഹകരണ ബാങ്കിലേക്ക് ഫെബ്രുവരി 22ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ NDA പാനൽ വിജയിച്ച് അധികാരത്തിലെത്തിയാൽ ED പിടിച്ചെടുത്ത 128 കോടിയുടെ വസ്തുവഹകൾ ഏറ്റെടുത്ത് നിക്ഷേപകർക്ക് ഡെപ്പോസിറ്റുകൾ തിരികെ നല്കുമെന്ന് വാഗ്ദാനം.
കൂടാതെ സഹകരണ ബാങ്കിനെ ഈ രീതിയിൽ എത്തിച്ച ബിനാമി വായ്പ്പകാരുടെ ലിസ്റ്റുകളും അതിന് കമ്മീഷൻ വാങ്ങിയ രാഷ്ട്രീയകാരുടെ വിവരങ്ങളും പുറത്തുവിടുമെന്ന് വാർത്താ സമ്മേളനത്തിൽ ബി.ജെ.പി നേതാക്കൾ പറഞ്ഞു.
കരുവന്നൂർ സർവീസ് സഹകരണ ബാങ്കിലേക്ക് ഒരു പതിറ്റാണ്ടിനു ശേഷം നടക്കുന്ന തിരഞ്ഞെടുപ്പിൽ ബിജെപിയുടെ നേതൃത്വത്തിൽ എൻ.ഡി.എ 10 സ്ഥാനാർത്ഥികൾ അടങ്ങുന്ന പാനൽ ആണ് മത്സരരംഗത്ത് ഉള്ളത്, ഷാജു ടി കെ , ചന്ദ്രൻ അമ്പാട്ട്, ബാബു കോലോത്, സിന്ധു സതീഷ്, രമിത് സുബ്രമണ്യൻ, ഗോപാലൻ, നിതീഷ് സി വി, സുഷിതാംബരം, വിജയകുമാരി, നന്ദനൻ എന്നിവരാണ് സ്ഥാനാർത്ഥികൾ.
ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ നടന്ന വാർത്ത സമ്മേളനത്തിൽ ടി കെ ഷാജു, അയച്ച അനീഷ്, സൂരജ് കടുങ്ങാടൻ, അഖിലേഷ് വിശ്വാനാഥ്, രമേശ് വി സി, പി സി സുരേഷ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

